തലശ്ശേരി: ശബരിമല വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷോഭത്തോടെ സംസാരിച്ചത്. 'ശബരിമല ശബരിമല എന്നിങ്ങനെ പറഞ്ഞു കൊണ്ടിരുന്നാൽ വോട്ടിങ്ങനെ അടർന്നു വരുമെന്ന് മാധ്യമങ്ങൾ കരുതേണ്ട.' - എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
'നിങ്ങളെ പോലുള്ള മാധ്യമങ്ങൾക്ക് ഇങ്ങനെയുള്ള വിഷയങ്ങൾ വല്ലാതെ ഉയർത്തിക്കൊണ്ട് വരണമെന്നുണ്ട്. ഉയരുന്നുണ്ടോ?
വല്ലാതെ കിണഞ്ഞ് പരിശ്രമിക്കുകയല്ലേ, നാട് സ്വീകരിക്കുന്നുണ്ടോ. നിങ്ങളുടെയടക്കം വിശ്വാസ്യതയാണ് തകരുന്നതെന്ന് മനസ്സിലാക്കണം. തദ്ദേശ തെരഞ്ഞെടുപ്പിൽ എന്തെങ്കിലും ഗുണം കിട്ടിയോ.
അനുഭവത്തിൽ നിന്ന് പഠിക്കാൻ തയ്യാറാകണം. മാധ്യമങ്ങളാണ് വിഷയം വീണ്ടും ഉയരത്തികൊണ്ട് വരാൻ ശ്രമിക്കുന്നത്.' - എന്നിങ്ങനെയാണ് ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചത്. ശബരിമല ഇപ്പോൾ നാട്ടിൽ വിഷയമല്ലെന്നും ശബരിമല പറഞ്ഞിട്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടായില്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
K Surendran | 'ഇടതു സർക്കാർ ഭരണത്തിലിരിക്കുന്ന കാലത്തോളം ശബരിമല സുരക്ഷിതമല്ല': കെ സുരേന്ദ്രൻസ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം ബി ജെ പിക്ക് വേണ്ടപ്പെട്ട മാധ്യമവർത്തകനിൽ എത്തിയപ്പോൾ അത് അവസാനിപ്പിച്ചു.
തെറ്റായ തരത്തിൽ അന്വേഷണം നീങ്ങിയപ്പോൾ അത് കേന്ദ്രഞ്ഞെ അറിയിച്ചിട്ടുണ്ട്. സ്പീക്കറെ അപകീർത്തിപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്. സർക്കാർ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് സ്വർണ്ണക്കടത്തിന്റെ ഉറവിടവും ഉപഭോക്താവും ആരെന്ന് കണ്ടെത്താനാണ്. എന്നിട്ട് അന്വേഷണം എന്തായി
യെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇല്ലാക്കഥകളാണ് പ്രചരിക്കുന്നത്. ഗോസിപ്പാണ് പുറത്ത് വിടുന്നത്.
അങ്ങനെ ഞങ്ങളുടെ പൊതുജീവിതം അവസാനിപ്പിക്കാം എന്ന് കരുതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം സംസ്ഥാനത്തിന് ഏതെങ്കിലും തരത്തിൽ സൗജന്യം നൽകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫെഡറൽ വ്യവസ്ഥയുള്ള ഒരു രാജ്യത്ത് സംസ്ഥാനത്തിന്റെ അവകാശമാണ് കേരളം ചോദിക്കുന്നത്. കേരളത്തിന് എന്തെങ്കിലും നൽകുന്നത് ആരുടെയും ഔദാര്യമല്ല. സംസ്ഥാനങ്ങളെ പിഴിഞ്ഞ് എല്ലാം കേന്ദ്രത്തിലേക്ക് എത്തിക്കുക എന്നത് ഫെഡറൽ സംവിധാനത്തിന് യോജിച്ചതല്ല.
VIDEO | മോഷ്ടിക്കാൻ സമ്മതിക്കാത്തതിനാൽ പിണറായിക്ക് തന്നോട് വൈരാഗ്യമെന്ന് ചെന്നിത്തലലൈഫ് മിഷൻ ആരംഭിക്കുമ്പോൾ കേന്ദ്ര പദ്ധതികളുടെ തുകയും അതിന് ഉപയോഗിക്കാം എന്നാണ് കണ്ടത്. നാലു ലക്ഷം രൂപയാണ് ഒരു വീടിന് കണക്കാക്കിയത്. 150000മാണ് കേന്ദ്രം നൽകുന്നത് ബാക്കി സംസ്ഥാന സർക്കാരാണ് നൽകുന്നത്. ലൈഫ് പദ്ധതി കേന്ദ്രത്തിന്റെ ദാനമാണ് എന്ന പ്രചാരണമാണ് നടത്തുന്നത്. എന്നാൽ, എൽ ഡി എഫ് സർക്കാർ നടത്തിയ പ്രവർത്തനം നാടും നാട്ടുകാരും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാടിനെ സഹായിക്കാൻ പല രാഷ്ട്രങ്ങളും ആ ഘട്ടത്തിൽ കേരളത്തോടൊപ്പം നിന്നപ്പോൾ കേന്ദ്രം പുറംതിരിഞ്ഞു നിന്നു. അതിനെതിരെ സംസാരിക്കുന്ന പ്രതിപക്ഷ നേതാവിനെ കാണാൻ കഴിഞ്ഞോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മൃദു സമീപനം എന്ന് പറഞ്ഞാൽ പോരാ എതിർക്കാൻ മനസില്ലായ്മ. ഇപ്പോൾ നേരത്തെ ഇതെല്ലാം തുടക്കം കുറിച്ചതാണ് എന്ന് വ്യക്തമായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതികൾക്കുള്ള കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിന് എതിരെ കോൺഗ്രസ് മിണ്ടുന്നില്ല. ജനാധിപത്യ വ്യവസ്ഥയിൽ നടക്കാൻ പാടില്ലാത്തത് നടക്കുമ്പോൾ അതിന് തപ്പ് കൊട്ടി കൊടുക്കുക്കയല്ലാതെ എതിർക്കുന്നില്ല. ഒരു ഒത്തുകളിയാണ് നടക്കുന്നത്. സംസ്ഥാനത്തിന്റെ താത്പര്യം ഹനിക്കുന്ന കേന്ദ്ര സർക്കാറിന് ഒത്താശ ചെയ്ത് കൊടുക്കുന്നത് നാട് മനസിലാക്കുന്നുണ്ട് എന്ന് ഇവർ മനസിലാക്കണം. കേരളത്തിൽ എൽ ഡി എഫിനെ സർവ്വനാശം എന്ന് പറയുന്ന കോൺഗ്രസ് നേതാക്കൾ കേന്ദ്രത്തിനെതിരെ നാശം എന്ന് പോലും പറയുന്നുമില്ല. കേന്ദ്രം കേരളത്തിന് നൽകുന്നത് കേരളത്തിന് അവകാശപ്പെട്ട കാര്യമാണ്. അത് അപര്യാപ്തമാണ് എന്നാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
VIDEO | കേരളത്തിലെ ജനങ്ങൾ തന്നെ ആദരിക്കുന്നതിനാലാണ് കാൽ തൊട്ട് വണങ്ങുന്നതെന്ന് ഇ ശ്രീധരൻകുറച്ച് വോട്ട് കിട്ടുന്നതിന് ഏതറ്റം വരെ പോകുമെന്ന് കോൺഗ്രസും ലീഗും തെളിയിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു. കോ - ലീ - ബി സഖ്യം വലിയ തോതിൽ വ്യാപിപ്പിക്കാനുള്ള ശ്രമമാണ്. കേരളത്തിന്റെ പുരോഗതി അട്ടിമറിക്കാനുള്ള ലക്ഷ്യമാണ് ഇതിന് പിന്നിൽ. കേരളത്തിൽ ധാരണ വേണമെന്നും അസ്വാരസ്യം ഉണ്ടാകരുത് എന്നും രണ്ട് നേതൃത്വവും തീരുമാനിച്ചുണ്ട്. അതുകൊണ്ടാണ് കോൺഗ്രസും ലീഗും പൗരത്വ നിയമത്തിന് എതിരെ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം അർഹമായ കാര്യങ്ങൾ സംസ്ഥാനത്തിന് നൽകുന്നതിൽ ശരിയായ നിലപാടല്ല എടുത്തത്. പ്രളയ കാലത്ത് കേന്ദ്രസഹായം ലഭിച്ചില്ല. അതിന് എതിരെ കമ എന്നൊരക്ഷരം കോൺഗ്രസിനോ ലീഗിനോ പറയാൻ തോന്നിയില്ല. ലീഗിന് നല്ല സ്വാധീനമുള്ള മണ്ഡലത്തിൽ കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു എന്നാണ് വ്യക്തമാകുന്നത്.
കള്ളക്കളിയിലൂടെ ബി ജെ പിയെ ജയിപ്പിക്കാനുള്ള പണി യു ഡി എഫ് ഏറ്റെടുത്തിരിക്കുന്നു. ബി ജെ പി പ്രീണന പരസ്യ നിലപാടുകളാണ് കെ എൻ എ ഖാദർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂരിൽ ലീഗ് സ്ഥാനാർത്ഥി ജയിക്കണം എന്ന് പറഞ്ഞത് നാക്ക് പിഴയല്ല. ഇരുത്തം വന്ന നേതാവാണ് ഇത് പറഞ്ഞത്. പരസ്യമായി ഇത്തരം രഹസ്യങ്ങൾ വിളിച്ച് പറയാൻ മറ്റ് നേതാക്കൾ തയ്യാറാകുന്നുണ്ടാവില്ല. പക്ഷേ, അത്രക്ക് ജാഗ്രത പാലിക്കാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞില്ലെന്നും പിണറായി വിജയൻ തലശ്ശേരിയിൽ പറഞ്ഞു. കഴിഞ്ഞ തവണ നേമം ബി ജെ പി വിജയിച്ചു. തൊട്ടടുത്ത മണ്ഡലത്തിൽ കോൺഗ്രസിന് വോട്ട് നൽകി.
ലീഗിന് നല്ല സ്വാധീനം ഉള്ള മണ്ഡലത്തിൽ കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു എന്നാണ് വ്യക്തമാകുന്നത്. കള്ളകളിയിലൂടെ ബി ജെ പിയെ ജയിപ്പിക്കാപ്പിക്കാനുള്ള പണി യു ഡി എഫ് ഏറ്റെടുത്തിരിക്കുന്നു. ബി ജെ പി പ്രീണനത്തിൽ പരസ്യ നിലപാടുകളാണ് കെ എൻ എ ഖാദർ സ്വീകരിച്ചത്. കുറച്ച് വോട്ട് കിട്ടുന്നതിന് ഏത് അറ്റം വരെ പോകും എന്ന് കോൺഗ്രസും ലീഗും തെളിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ലൗ ജിഹാദിനെക്കുറിച്ച് ജോസ് കെ മാണി പറഞ്ഞത് എന്താണ് എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.