K Surendran | 'ഇടതു സർക്കാർ ഭരണത്തിലിരിക്കുന്ന കാലത്തോളം ശബരിമല സുരക്ഷിതമല്ല': കെ സുരേന്ദ്രൻ
Last Updated:
സുരേഷ് ഗോപിയുടേത് വ്യക്തിപരമായ പ്രസ്താവനയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ലീഗും - സി പി എമ്മും തമ്മിൽ അന്തർധാരയുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കാസർകോട്: ശബരിമല വിഷയത്തിൽ ഇടതുപക്ഷത്തിന് എതിരെ ശക്തമായ ആക്രമണവുമായി മഞ്ചേശ്വരത്തെ ബി ജെ പി സ്ഥാനാർഥിയും ബി ജെ പി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ. ഇടതു സർക്കാർ ഭരണത്തിലിരിക്കുന്നിടത്തോളം കാലം ശബരിമല സുരക്ഷിതമല്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയും സർക്കാരും ശബരിമല വിഷയത്തിൽ പ്രകോപനപരമായ നിലപാട് സ്വീകരിക്കുകയാണ്.
ശബരിമല വിഷയത്തിൽ കടകംപള്ളി മാപ്പു പറയാൻ ശ്രമിച്ചപ്പോൾ യെച്ചൂരിയും പിണറായിയും തടഞ്ഞെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ശബരിമല അന്തകനായി പിണറായി വീണ്ടും മാറിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ശബരിമല വീണ്ടും പ്രക്ഷോഭ കേന്ദ്രമായി മാറുന്ന സാഹചര്യമാണ് ഒരുങ്ങുന്നത്. പോസ്റ്റൽ വോട്ടിൽ വ്യാപകമായ ക്രമക്കേടിന് സർക്കാർ ശ്രമിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരീക്ഷിച്ച് വിജയിച്ച തന്ത്രം വീണ്ടും ഉദ്യോഗസ്ഥ തലത്തിൽ പയറ്റുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
advertisement
അതി ഭീകരമായ പകൽക്കൊള്ളയാണ് ഇപ്പോൾ നടക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന്റെ അഴിമതി കൂടുതലായി പുറത്തു വരുന്നു. രാജ്യദ്രോഹ ശക്തികളുമായി സന്ധി ചെയ്താണ് പിണറായി മുന്നോട്ട് പോയത്. സ്പീക്കർ നിയമസഭയുടെ പവിത്രത കളങ്കപ്പെടുത്തിയെന്നും സുരേന്ദ്രൻ പറഞ്ഞു.
ആസൂത്രിതമായ അഴിമതി മറച്ചുവെക്കാൻ അവിവേകമായ നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. വിനാശകരമായ നടപടികളാണ് സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടായത്. വ്യക്തിപരമായ നേട്ടങ്ങൾക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നില കൊള്ളുന്നത്.
advertisement
സുരേഷ് ഗോപിയുടേത് വ്യക്തിപരമായ പ്രസ്താവന
യാണെന്നും സുരേന്ദ്രൻ പറഞ്ഞു. ലീഗും - സി പി എമ്മും തമ്മിൽ അന്തർധാരയുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ന്യൂസ് 18 കേരളത്തിന്റെ 'ഗ്രൗണ്ട് റിയാലിറ്റി' എന്ന തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കവേയായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ 'നോട്ട'യ്ക്ക് വോട്ട് നല്‍കണമെന്നും അങ്ങനെയല്ലെങ്കില്‍ സിപിഎമ്മിനെതിരെ വോട്ട് ചെയ്യണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
advertisement
നോട്ടയ്ക്കല്ലെങ്കില്‍ ആര്‍ക്ക് നല്‍കണം എന്ന ചോദ്യം വന്നപ്പോഴാണ് അത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് തലശേരിയില്‍ ആര് ജയിക്കണം എന്ന ചോദ്യത്തിന് അവിടെ ആരൊക്കെയാണ് എതിര്‍ സ്ഥാനാര്‍ഥികളെന്ന് അവതാരകരോട് ചോദിച്ചു. എഎന്‍ ഷംസീറാണ് എതിര്‍ സ്ഥാനാര്‍ഥിയെന്ന ഉത്തരം കേട്ടപ്പോള്‍ 'ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത് എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
advertisement
സംസ്ഥാനത്ത് മൂന്ന് സീറ്റുകളില്‍ എന്‍ഡിഎ വിജയം നേടുമെന്നും സുരേഷ് ഗോപി പറഞ്ഞു. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും നേമത്ത് കുമ്മനം രാജശേഖരനും ഇ ശ്രീധരനും വിജയിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 29, 2021 10:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K Surendran | 'ഇടതു സർക്കാർ ഭരണത്തിലിരിക്കുന്ന കാലത്തോളം ശബരിമല സുരക്ഷിതമല്ല': കെ സുരേന്ദ്രൻ