മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ; ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല

Last Updated:

ര​വീ​ന്ദ്ര​ന് നേ​ര​ത്തേ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ ഇ​ഡി നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം കോ​വി​ഡ് പോ​സി​റ്റീ​വാ​യത്..

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം ര​വീ​ന്ദ്ര​നെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ണി​ച്ച്‌ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ‍​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ് ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ര​വീ​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ഇ​ഡി നോ​ട്ടീ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.
ര​വീ​ന്ദ്ര​ന് നേ​ര​ത്തേ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ ഇ​ഡി നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം കോ​വി​ഡ് പോ​സി​റ്റീ​വാ​യി. പി​ന്നീ​ട് കോ​വി​ഡ് മു​ക്ത​നാ​യ​തോ​ടെ​യാ​ണ് ഇ​ഡി വീ​ണ്ടും നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ തയ്യാറെടുത്തത്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലര്‍ക്കുകൂടി അറിവുണ്ടായിരുന്നെന്നാണ് സ്വപ്ന സുരേഷ് ഇഡിയ്ക്ക് നൽകിയ മൊഴി.
advertisement
ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡി അറസ്റ്റു ചെയ്തത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെയും സിപിഎമ്മിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കൂടി ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ; ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല
Next Article
advertisement
വിഴിഞ്ഞത്ത് കോൺഗ്രസിന് ജയം; എൽഡിഎഫിന് തിരിച്ചടി; ബിജെപിക്ക് വൻ കുതിപ്പ്; കോർപറേഷനിൽ യുഡിഎഫ് 20 സീറ്റിൽ
വിഴിഞ്ഞത്ത് കോൺഗ്രസിന് ജയം; എൽഡിഎഫിന് തിരിച്ചടി; ബിജെപിക്ക് വൻ കുതിപ്പ്; കോർപറേഷനിൽ യുഡിഎഫ് 20 സീറ്റിൽ
  • വിഴിഞ്ഞം വാർഡിൽ യുഡിഎഫ് 83 വോട്ടിന് വിജയിച്ച് എൽഡിഎഫിൽ നിന്ന് സീറ്റ് തിരിച്ചുപിടിച്ചു.

  • ബിജെപിക്ക് കഴിഞ്ഞ തവണ 316 വോട്ടായിരുന്നു, ഈ തവണ 2437 വോട്ട് നേടി വൻ മുന്നേറ്റം കാഴ്ചവച്ചു.

  • മലപ്പുറം പായിംപാടം വാർഡിൽ ലീഗ് സ്ഥാനാർത്ഥി, പാമ്പാക്കുട ഓണക്കൂർ വാർഡിൽ സിപിഎം വിജയിച്ചു.

View All
advertisement