കൊച്ചി: കളമശേരിയില്‍ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഫൈജുൽ മണ്ഡൽ, കൂടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നൂറാമിൻ മണ്ഡൽ എന്നീ അതിഥി തൊഴിലാളികളാണ് മരിച്ചത്. ആദ്യം രക്ഷിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണ്. 7 തൊഴിലാളികളാണ് മണ്ണിൽ കുടുങ്ങിയത്.
കളമശേരി മെഡിക്കല്‍ കോളജിന് സമീപനം നെസ്റ്റിന്റെ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെയാണ് അപകടം നടന്നത്. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തിയത്. പത്തോളം അഗ്നിശമസേനാ വാഹനങ്ങള്‍ സ്ഥലത്ത് എത്തിയിരുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടം സംഭവിച്ചത്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണോ നിർമ്മാണ നടത്തിയത് എന്ന കാര്യം പരിശോധിക്കുമെന്ന് അപകട സ്ഥലം സന്ദർശിച്ച ജില്ലാ കളക്ടർ ജാഫർ മാലിക്ക് പറഞ്ഞു. മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.