കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഷാനിമോൾ ഉസ്മാനെതിരെ പരാതി

Last Updated:

അതേസമയം പോസ്റ്റ് വിവാദമായതോടെ പേജ് അഡ്മിന് പറ്റിയ പിഴവാണെന്ന വിശദീകരണവുമായി ഷാനിമോൾ ഉസ്മാനും രംഗത്തെത്തി. പോസ്റ്റ് പിൻവലിച്ച് അതേ പേജിലൂടെ ഖേദപ്രകടനവും നടത്തിയിരുന്നു

ആലപ്പുഴ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യയുടെ ഭൂപടത്തിനൊപ്പം ആശംസകൾ നേർന്ന അരൂർ എംഎൽഎ ഷാനിമോള്‍ ഉസ്മാന്‍റെ നടപടി വിവാദത്തിൽ. കശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് എംഎൽഎ പോസ്റ്റ് ചെയ്തതെന്ന് കാട്ടി സിപിഎം അരൂർ യൂണിറ്റും ബിജെപിയുമാണ് പൊലീസിനെ സമീപിച്ചത്. കശ്മീർ ഉൾപ്പെട്ടിട്ടില്ലാത്ത ഭൂപടം പോസ്റ്റു ചെയ്ത ഷാനിമോൾ ഉസ്മാൻ ഭരണഘടനാ പ്രതിജ്ഞാലംഘനമാണ് നടത്തിയതെന്നാണ് സിപിഎം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.
സംഭവത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും പരാതി നൽകിയിട്ടുണ്ട്. എംഎൽഎക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവം അന്വേഷിച്ച് വരികയാണെന്നുമാണ് ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു വാർത്താ ഏജൻസിയായി പിറ്റിഐയോട് സംസാരിക്കവെ അറിയിച്ചത്.
You may also like:ദുരിതാശ്വാസത്തിനെത്തിച്ച ഭക്ഷ്യധാന്യത്തിൽ തിരിമറി; നീലംപേരൂർ ബ്രാഞ്ച് സെക്രട്ടറിയെ CPM ഒരു വർഷത്തേക്ക് പുറത്താക്കി [NEWS]കുടുംബ തർക്കം; ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭാര്യ ജനനേന്ദ്രിയം മുറിച്ചെടുത്തു [NEWS] കുന്ദാപുരത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് നാലുപേര്‍ മരിച്ചു [NEWS]
അതേസമയം പോസ്റ്റ് വിവാദമായതോടെ പേജ് അഡ്മിന് പറ്റിയ പിഴവാണെന്ന വിശദീകരണവുമായി ഷാനിമോൾ ഉസ്മാനും രംഗത്തെത്തി. പോസ്റ്റ് പിൻവലിച്ച് ഖേദപ്രകടനവും നടത്തിയിരുന്നു. വിക്കിപീഡിയയില്‍ നിന്നെടുത്ത ചിത്രമാണെന്നും കോപ്പി ചെയ്തപ്പോഴുണ്ടായ പിഴവിനെ തുടർന്നാണ് ഇത്തരമൊരു തെറ്റ് സംഭവിച്ചതെന്നുമായിരുന്നു വിശദീകരണം. എംഎൽഎയുടെ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പോസ്റ്റ് നീക്കം ചെയ്തുവെന്നും ഇത് മനപൂര്‍വം ഉണ്ടായ പിഴവല്ലെന്നും പേജ് അഡ്മിൻ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഷാനിമോൾ ഉസ്മാനെതിരെ പരാതി
Next Article
advertisement
പേരാമ്പ്ര സംഘര്‍ഷത്തില്‍ 'സ്ഫോടക വസ്തു എറിഞ്ഞ‍തിന്' യുഡിഎഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു
പേരാമ്പ്ര സംഘര്‍ഷത്തില്‍ 'സ്ഫോടക വസ്തു എറിഞ്ഞ‍തിന്' യുഡിഎഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു
  • പേരാമ്പ്ര സംഘര്‍ഷത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന് പൊലീസ് ആരോപണം.

  • സംഭവത്തിൽ ഷാഫി പറമ്പിൽ ഉൾപ്പെടെ 700-ഓളം പേർക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു.

  • പോലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ കുപ്പി എറിയുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായതായി പൊലീസ്.

View All
advertisement