വർഗീയത പറഞ്ഞ് വോട്ടുപിടുത്തം: സന്ദീപ് വാചസ്പതിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Last Updated:

ബി ജെ പി - സി പി എം അന്തർധാര വ്യക്തമാക്കുന്നതാണ് പുഷ്പാർച്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

ആലപ്പുഴ: വർഗീയത പറഞ്ഞ് വോട്ടു പിടിച്ചെന്ന് ആരോപിച്ച് ആലപ്പുഴയിലെ ബി ജെ പി സ്ഥാനാർഥിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ആലപ്പുഴ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥി സന്ദീപ് വാചസ്പതിക്ക് എതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. കേരളത്തിലെ ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച് സിറിയയിൽ കൊണ്ടു പോകുകയാണെന്നും അവിടെ അവരെ ലൈംഗികമായി ഉപയോഗിച്ച് തീവ്രവാദികളുടെ എണ്ണം കൂട്ടുകയാണെന്നും ആയിരുന്നു സന്ദീപ് വാചസ്പതിയുടെ പരാമർശം. മതസ്പർദ്ധ വളർത്തുന്ന പ്രചാരണം നടത്തിയ സന്ദീപിനെ അയോഗ്യനാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരിക്കുന്നത്.
വനിതാ തൊഴിലാളികൾക്കിടയിൽ വോട്ട് തേടുന്നതിനിടയിലാണ് സന്ദീപ് വാചസ്പതി ഇങ്ങനെ പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. . കേരളത്തിലെ ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച് സിറിയയിൽ കൊണ്ടു പോകുകയാണെന്നും അവിടെ അവരെ ലൈംഗികമായി ഉപയോഗിച്ച് തീവ്രവാദികളുടെ എണ്ണം കൂട്ടുകയാണെന്നും ആയിരുന്നു സന്ദീപ് വാചസ്പതിയുടെ പരാമർശം. ഇത് സർക്കാർ തടയുന്നില്ല. പകരം മതേതരത്വം പറഞ്ഞ് പ്രതിരോധിക്കുകയാണെന്നും സന്ദീപ് ആരോപിച്ചു.
വീഡിയോയിൽ സന്ദീപ് പറഞ്ഞത് ഇങ്ങനെ,
'നമ്മുടെ പെൺകുട്ടികളുടെ അവസ്ഥ നിങ്ങൾ ചിന്തിച്ചോ. ഒരു ഹിന്ദു പെൺകുട്ടി മുസ്ലിമിനെ പ്രേമിക്കുന്നതിന് നമ്മളാരും എതിരൊന്നുമല്ല. ആണോ? അല്ല. ആർക്കും ആരെയും പ്രേമിച്ചും കല്യാണം കഴിക്കാം. പക്ഷേ, മാന്യമായി ജീവിക്കണം വേണ്ടേ. ഇവിടെ ചെയ്തതെന്താ? ഇവിടെ പെൺകുഞ്ഞുങ്ങളെ പ്രേമിച്ച് സിറിയയിൽ കൊണ്ടു പോകുകയാ? എന്തിനാ സിറിയയിൽ കൊണ്ടു പോകുന്നത്. അറുപതു പേരുടെയൊക്കെ ഭാര്യയായിട്ടാണ് ഒരു പെൺകുഞ്ഞിനെ ഉപയോഗിക്കുന്നത്. തീവ്രവാദികളാണ്. തീവ്രവാദികൾക്ക് എണ്ണം കൂട്ടാൻ പ്രസവിച്ച് കൂട്ടാനാണ്. ഇത് ആരാ തടയണ്ടേ? നമ്മുടെ സർക്കാർ എന്തേലും ചെയ്യുന്നുണ്ടോ? പറഞ്ഞാൽ പറയും മതേതരത്വം തകരുമെന്ന്. ഈ മതേതരത്വം എന്ന് പറഞ്ഞാൽ നമ്മുടെ മാത്രം ബാധ്യതയാണ്. ഇങ്ങോട്ടെന്തുമാകാം. അങ്ങോട്ട് എന്തെങ്കിലും തിരിച്ചു ചോദിച്ചാൽ മതേതരത്വം തകരും. അപ്പോ ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്. അതുകൊണ്ട് നിങ്ങൾ ആലോചിച്ച് ഒരു തീരുമാനമെടുക്കണം. അതിന് ഒരു അവസരമാണ്. ഇപ്പോൾ ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്തില്ലെങ്കിൽ നമ്മുടെ നാട് നശിച്ചു പോകും. അതുകൊണ്ടാണ് ബി ജെ പിക്ക് ഒരു വോട്ടു തരണമെന്ന് പറയുന്നത്. അല്ലാതെ വേറെ ഒന്നിനുമല്ല. ഒരു വോട്ട്. ഒറ്റത്തവണ മതി. അടുത്ത പ്രാവശ്യം നിങ്ങളെനിക്ക് ചെയ്യണ്ട.' - വനിതാ തൊഴിലാളികൾക്കിടയിൽ വോട്ട് അഭ്യർഥിച്ച് എത്തിയ സന്ദീപ് വാചസ്പതി പറഞ്ഞത് ഇങ്ങനെയാണ്. ഇതിന് എതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.
advertisement
അതേസമയം, നേരത്തെ പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സന്ദീപ് വാചസ്പതി പുഷ്പാർച്ചന നടത്തിയത് വിവാദമായിരുന്നു. വെള്ളിയാഴ്ച രാവിലെ ആയിരുന്നു ഇടത് നേതാക്കളെ ഞെട്ടിച്ചു കൊണ്ട് അമ്പലപ്പുഴയിലെ ബി ജെ പി സ്ഥാനാർഥി സന്ദീപ് വാചസ്പതി പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയത്. തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയതിന്‍റെ മറുപടിയാണ് പുഷ്പാർച്ചന എന്നായിരുന്നു സന്ദീപിന്റെ വിശദീകരണം.
advertisement
എന്നാൽ, ബോധപൂർവ്വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നതെന്ന് സി പി എമ്മും, രക്തസാക്ഷിമണ്ഡപത്തിൽ അതിക്രമിച്ച് കയറിയതിന് നിയമനടപടി സ്വീകരിക്കുമെന്ന് സി പി ഐയും വ്യക്തമാക്കിയിരുന്നു. ബി ജെ പി - സി പി എം അന്തർധാര വ്യക്തമാക്കുന്നതാണ് പുഷ്പാർച്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വർഗീയത പറഞ്ഞ് വോട്ടുപിടുത്തം: സന്ദീപ് വാചസ്പതിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement