advertisement

കോട്ടയത്ത് കോൺക്രീറ്റ് മിക്സിങ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

Last Updated:

ഈ സമയം കുഞ്ഞുമോനും കുടുംബവും പള്ളിയില്‍ പോയിരിക്കുകയായിരുന്നു. അതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.

കോട്ടയം: കോണ്‍ക്രീറ്റ് മിക്സിങ് ലോറി വീടിന് മുകളിലേ്ക്ക് മറിഞ്ഞുവീണ് അപകടം. കോട്ടയം പനച്ചിക്കാട് ഞായറാഴ്ച രാവിലെ 10 ഓടെയായിരുന്നു അപകടം. ലോറി വീണ് തുണ്ടയില്‍ കുഞ്ഞുമോന്റെ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. വീടിന് മുകളിലുള്ള മണ്‍തിട്ട ഇടിഞ്ഞതോടെയാണ് ലോറി വീടിന് മുകളിലേയ്ക്ക് മറിഞ്ഞത്.
ലോറിയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ ഉണ്ടായിരുന്നു. ലോറി മറിയുന്നത് കണ്ട് പുറത്തേക്ക് ചാടിയതിനാല്‍ അപകടത്തില്‍നിന്ന് ഇരുവരും രക്ഷപ്പെട്ടു. ഈ സമയം കുഞ്ഞുമോനും കുടുംബവും പള്ളിയില്‍ പോയിരിക്കുകയായിരുന്നു. അതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.
advertisement
ജലജീവന്‍ മിഷന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എടുത്ത കുഴികള്‍ കോണ്‍ക്രീറ്റ് ഇട്ട് മൂടുന്നതിനായി എത്തിച്ച വാഹനമാണിത്. ലോറി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ലോറിക്കുള്ളില്‍ പത്ത് ടണ്ണോളം മിക്സിങ് ഉള്ളതിനാല്‍ എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്ത് കോൺക്രീറ്റ് മിക്സിങ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു
Next Article
advertisement
കണ്ണൂരിൽ ടി ഒ മോഹനൻ; പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ; 37  സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
കണ്ണൂരിൽ ടി ഒ മോഹനൻ; പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ; 37 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
  • കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 37 പേരുടെ പേരുകൾ പ്രഖ്യാപിച്ചു

  • കണ്ണൂരിൽ ടി ഒ മോഹനനും പെരുമ്പാവൂരിൽ മനോജ് മൂത്തേടനുമാണ് സ്ഥാനാർത്ഥികൾ

  • കെ. സുധാകരനും എൽദോസ് കുന്നപ്പിള്ളിക്കും ഇത്തവണ സീറ്റില്ല, പ്രമുഖർ പട്ടികയിൽ ഇടംപിടിച്ചു

View All
advertisement