സ്വപ്നയുടെ രഹസ്യമൊഴി പുറത്തുവിട്ടെന്ന് സി.പി.എം നേതാവിന്റെ പരാതി; കസ്റ്റംസ് കമ്മിഷണക്ക് എ.ജിയുടെ നോട്ടീസ്

Last Updated:

സിപിഎം നേതാവ് കെ ജെ ജേക്കബ് ആണ് പരാതി നൽകിയത്.

കൊച്ചി: ഡോളർ കടത്ത് കേസിലെ സ്വപ്‍നയുടെ രഹസ്യമൊഴി പുറത്തുവന്നെന്ന പരാതിയുമായി കസ്റ്റംസിനെതിരെ നിയമവഴി തേടി സിപിഎം. ഇതു സംബന്ധിച്ച് സിപിഎം നേതാവ്  കെ ജെ ജേക്കബ് ആണ് പരാതി നൽകിയത്. രഹസ്യ മൊഴി പുറത്ത് പോയത് കോടതി അലക്ഷ്യമെന്നും കസ്റ്റംസ് കമ്മീഷണർക്കെതിരെ കോടതി അലക്ഷ്യ നടപടികൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറൽ, കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചു. കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement
അഡ്വക്കേറ്റ് ജനറല്‍ അനുമതി നല്‍കിയാല്‍ കോടതി അലക്ഷ്യ നടപടികളുമായി കെ.ജെ.ജേക്കബിന് മുന്നോട്ട് പോകാന്‍ സാധിക്കും. രഹസ്യ മൊഴിയില്‍ പറയുന്നത് പുറത്തുപറയാന്‍ പാടില്ലെന്നും അത് കോടതിയില്‍ നിലനില്‍ക്കുന്ന കേസിനെ ബാധിക്കുമെന്നും കെ.ജെ. ജേക്കബ് പരാതിയില്‍ പറയുന്നു.
advertisement
കേസുമായി ബന്ധപ്പെട്ട് രസഹ്യമൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലായിരുന്നു. ജയില്‍ മേധാവി നല്‍കിയ മറ്റൊരു കേസിലാണ് സ്വപ്‌ന സുരേഷ് കോടതയില്‍ നല്‍കിയിരിക്കുന്ന രഹസ്യമൊഴിയുടെ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും പരാതിയില്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ശ്രീരാമകൃഷ്ണനും ഡോളർ കടത്തിൽ  നേരിട്ട് പങ്കുള്ളതായി സ്വപ്ന സുരേഷ് രഹസ്യ മൊഴി നൽകിയെന്നാണ് കസ്റ്റസ് ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് പുറമെ സ്പീക്കർ, മറ്റ് മൂന്ന് മന്ത്രിമാർ എന്നിവർക്ക് കോൺസുൽ ജനറലുമായി നേരിട്ട് ബന്ധമുണ്ട്.  കോൺസുലേറ്റിന്‍റെ സഹായത്തോടെയുള്ള ഡോളർകടത്ത് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിർദ്ദേശപ്രകാരം ആയിരുന്നുവെന്നും സ്വപ്ന രഹസ്യ മൊഴി നൽകിയതായും കസ്റ്റംസ് വ്യക്തമാക്കുന്നു. മുൻ യുഎഇ കോൺസുൽ ജനറലുമായി മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്നും ഇവർക്കിടയിൽ അനധികൃത പണമിടപാട് നടന്നതായും സ്വപ്നയുടെ മൊഴിയിലുണ്ട്.
advertisement
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ പേരുപറയാതെ പകസ്റ്റംസ് കമ്മിഷണർ സുമിത് കുമാര്‍ നേരത്തെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും എന്നാല്‍ അത് വിലപ്പോവില്ലെന്നും കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. എല്‍.ഡി.എഫിന്റെ കസ്റ്റംസ് ഓഫീസ് പ്രതിഷേധ മാര്‍ച്ചിന്റെ പോസ്റ്റര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് കസ്റ്റംസ് കമ്മീഷണറുടെ ഫേസ്ബുക്ക് പോസ്റ്റ്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഡോളർ കടത്തിൽ നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസിന്റെ സത്യവാങ്മൂലത്തിനു പിന്നാലെയായിരുന്നു ശനിയാഴ്ച കസ്റ്റംസ് ഓഫീസുകളിലേക്ക് എൽ.ഡി.എഫ് പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചത്. മാർച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിലെ അന്വേഷണ ചുമതലയുള്ള സുമിത് കുമാറിന്റെ പ്രതികരണം.
advertisement
കേസിന് പിന്നിലുള്ള ഉന്നതരുടെ പേരുകളെല്ലാം പുറത്തുവരുമെന്ന് നേരത്തെ സുമിത് കുമാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കമെന്ന പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് സി.പി.എമ്മും ഇടതു മുന്നണിയും.
ഇതിനിടെ യൂണി ടാക്ക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് വാങ്ങി നൽകിയ ഫോണുകളിൽ വില കൂടിയ ഫോൺ മുൻ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ്റെ കൈവശമെന്ന് കസ്റ്റംസ് വ്യക്തമാക്കി. നേരത്തെ നൽകിയ ആറ് ഐ-ഫോണുകളിൽ ഒന്നാണോ അതോ മറ്റൊരു ഫോണാണോ ഇതെന്ന് വ്യക്തത വരേണ്ടതുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വപ്നയുടെ രഹസ്യമൊഴി പുറത്തുവിട്ടെന്ന് സി.പി.എം നേതാവിന്റെ പരാതി; കസ്റ്റംസ് കമ്മിഷണക്ക് എ.ജിയുടെ നോട്ടീസ്
Next Article
advertisement
കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി
കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി
  • കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് മന്ത്രി പറഞ്ഞു.

  • സ്റ്റേഡിയത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പോരായ്മയുണ്ടെന്ന് മന്ത്രി; സുരക്ഷാ കാര്യങ്ങളിലും പരിമിതി.

  • മെസി ഉള്‍പ്പെട്ട അര്‍ജന്റീന കൊച്ചിയില്‍ കളിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് നവീകരണം ആരംഭിച്ചത്.

View All
advertisement