സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്നു; നിയന്ത്രണം കടുപ്പിക്കും, ആൾക്കൂട്ടങ്ങളും രാത്രിയാത്രയും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

Last Updated:

ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിൽ അമ്പത് ശതമാനം കോവിഡ് ബാധയും വീടിനുള്ളിൽ തന്നെ നടക്കുന്നെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിട്ടു വീഴ്ചയില്ലാതെ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇതിനായി നാളെ മുതൽ ഫെബ്രുവരി പത്തുവരെ 25000 പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തുടനീളം വിന്യസിക്കും.
എല്ലാവരും മാസ്ക് ധരിക്കുന്നതും സാമൂഹ്യ അകലവും പൊലീസ് ഉറപ്പാക്കും. ബസ് സ്റ്റാൻഡ്, ഷോപ്പിംഗ് മാൾ അടക്കമുള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തും. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ തദ്ദേശ തലത്തിൽ ഉണ്ടായിരുന്ന വാർഡ് തല സമിതികൾ പുതിയ ഭരണസമിതികൾ നിലവിൽ വന്ന സാഹചര്യത്തിൽ പുനരുജ്ജീവിപ്പിക്കും. You may also like:'കുക്കർ മ്യൂസിക്കലി, മിക്സി വെറുപ്പിക്കൽ'; ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സൗണ്ട് ഡിസൈനർ ഇവിടെയുണ്ട് [NEWS]ഒരു മതവും വേണ്ടേ വേണ്ട; ജനസംഖ്യയുടെ മൂന്നിലൊന്നും മതവിശ്വാസമില്ലാത്തവർ;വ്യത്യസ്തമായ രാജ്യം [NEWS] ഇന്ധനവില വർദ്ധന | 86 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത് 22 രൂപ [NEWS] തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി കോവിഡ് വ്യാപനം നിയന്ത്രിക്കാൻ വാർഡ് തല സമിതികൾ ഉണ്ടായിരുന്നു. വളരെ ഫലപ്രദമായിട്ട് ആയിരുന്നു ആ സമിതികൾ പ്രവർത്തിച്ചിരുന്നത്. കോവിഡ് വ്യാപനം തടയുന്നതിൽ മുൻനിരയിൽ നിന്നു തന്നെ ആയിരുന്നു ഇത്തരം വാർഡ് തല സമിതികൾ പ്രവർത്തിച്ചത്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്ന് വാർഡ് തല സമിതികൾ നിർജ്ജീവമായിരുന്നു.
advertisement
പൊലീസ് കോവിഡ് വ്യാപനം തടയാൻ കർശന നിരീക്ഷണം ശക്തിപ്പെടുത്തണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മാളുകൾ, ബസ് സ്റ്റോപ്പുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കും. കോവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. അടച്ചിട്ട ഹാളുകൾക്ക് പകരം തുറന്നിട്ട സ്ഥലങ്ങളിലും വേദിയിലും വേണം പരിപാടി നടത്തണമെന്നാണ് നിർദ്ദേശം.
കോവിഡ് കാലങ്ങളിലും ലോക്ക് ഡൗണിനു ശേഷവും നടന്ന വിവാഹങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചിരുന്നു. എന്നാൽ, വിവാഹ വേദികളെല്ലാം പഴയ രീതിയിലേക്ക് മാറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഇത് അനുവദിക്കാൻ കഴിയില്ലെന്നും രാത്രി പത്തുമണിക്ക് ശേഷമുള്ള യാത്ര അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.
advertisement
സംസ്ഥാന ആരോഗ്യവകുപ്പിന് കൈകാര്യം ചെയ്യാൻ പറ്റാത്ത രീതിയിൽ കേരളത്തിൽ ഇതുവരെ രോഗവ്യാപനം ഉണ്ടായിട്ടില്ല. ആന്റിജൻ ടെസ്റ്റുകളെ സർക്കാർ കൂടുതലായി ആശ്രയിക്കുന്നു എന്നൊരു പരാതിയുണ്ട്. ഇതിനിടയിൽ, കോവിഡ് പരിശോധന പ്രതിദിനം ഒരു ലക്ഷമാക്കാനും അതിൽ 75 ശതമാനവും ആർ ടി പി സി വഴിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിൽ അമ്പത് ശതമാനം കോവിഡ് ബാധയും വീടിനുള്ളിൽ തന്നെ നടക്കുന്നെന്നാണ് റിപ്പോർട്ട്. പൊതുവാഹനങ്ങൾ, പൊതു ചടങ്ങുകൾ എന്നിവയെല്ലാം കോവിഡിന്റെ ഹോട്ട് സ്പോട്ടാണെന്നാണ് കരുതുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്നു; നിയന്ത്രണം കടുപ്പിക്കും, ആൾക്കൂട്ടങ്ങളും രാത്രിയാത്രയും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement