• HOME
 • »
 • NEWS
 • »
 • kerala
 • »
 • പ്രതിഷേധം ഫലിച്ചു; ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴയിൽ നിന്ന് തെറിച്ചു

പ്രതിഷേധം ഫലിച്ചു; ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴയിൽ നിന്ന് തെറിച്ചു

സപ്ലൈകോ ജനറൽ മാനേജറായാണ് പുതിയ നിയമനം. കൃഷ്ണ തേജ ആലപ്പുഴ കളക്ടർ

ശ്രീറാം വെങ്കിട്ടരാമൻ

ശ്രീറാം വെങ്കിട്ടരാമൻ

 • Last Updated :
 • Share this:
  തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ (Sriram Venkitaraman) മാറ്റി. സപ്ലൈകോ ജനറൽ മാനേജറായാണ് പുതിയ നിയമനം. ശ്രീറാമിന് പകരം വി ആർ കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിച്ചിട്ടുണ്ട്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായിരുന്നു വി ആർ കൃഷ്ണ തേജ മൈലാവരപ്പ്.

  സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈകോയുടെ കൊച്ചി ഓഫീസിലാണ്  ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിൻ്റെ ഭാര്യയായ ഡോ. രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്.

  Also Read- 'ഓര്‍ത്തുവെച്ചോളൂ, ഞങ്ങളുടെ വോട്ടുബലത്തിന് പുറത്താണ് നിങ്ങള്‍ മൗനീബാബകളായിരിക്കുന്നത്': രൂക്ഷവിമർശനവുമായി ഒ എം തരുവണ

  ദിവസങ്ങൾക്ക് മുൻപാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കി സർക്കാർ നിയമിച്ചത്. ഇതിന് പിന്നാലെ തീരുമാനത്തിനെതിരെ പൊതുസമൂഹത്തിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികൾക്ക് പുറമെ കാന്തപുരം വിഭാഗത്തിന്റെ കേരള മുസ്ലിം ജമാഅത്തും പരസ്യപ്രതിഷേധം ഉയര്‍ത്തി. ശനിയാഴ്ച സംസ്ഥാന വ്യാപകമായി കലക്ടറേറ്റുകൾക്കും സെക്രട്ടറിയേറ്റിനും മുമ്പിൽ മുസ്ലിം സംഘടനകൾ പ്രതിഷേധിച്ചിരുന്നു. കേരള പത്ര പ്രവർത്തക യൂണിയനും നിയമനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്തിറങ്ങിയിരുന്നു. ‌

  Also Read- 'ശ്രീറാം വെങ്കിട്ടരാമനു വേണ്ടി പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേട്'; സര്‍ക്കാരിനെ വിമര്‍ശിച്ച് കാരാട്ട് റസാഖ്

  ഇടതുപക്ഷത്തിനൊപ്പം നിന്ന കാന്തപുരം വിഭാഗം നേതാക്കൾ അതിശക്തമായ സമരവുമായി രംഗത്തിറങ്ങിയതും നേതാക്കള്‍ സർക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കിയതും നിയമനം പുനഃപരിശോധിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചുവെന്നാണ് വിവരം.

  Also Read- ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കേരള മുസ്‍ലിം ജമാഅത്തിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം

  2019 ഓഗസ്റ്റ് മൂന്നിനാണ് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന  കെ എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചായിരുന്നു ബഷീറിന്റെ മരണം.
  റോഡില്‍ തെറിച്ചുവീണ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചിരുന്നു. ഈ സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. പിന്നീട് വകുപ്പില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ഇയാളെ ആരോഗ്യവകുപ്പില്‍ തിരിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത്.

  ഓഫീസിലെ അതിക്രമത്തെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്തുമെന്ന വിവാദ സര്‍ക്കുലര്‍ ഇറക്കിയതിനാണ് ടൂറിസം വകുപ്പ് ഡയറക്ടര്‍ തസ്തികയില്‍ നിന്ന് കൃഷ്ണ തേജയെ ജൂൺ 29 ന് മാറ്റിയത്. വിവാദ ഉത്തരവ് റദ്ദാക്കിയ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കൃഷ്ണ തേജയോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. ജൂൺ പതിനേഴിന് കൃഷ്ണ തേജ ഇറക്കിയ ഉത്തരവാണ് വിവാദത്തിലായത്. ഓഫീസിലെ അതിക്രമങ്ങളെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവരം ശേഖരിക്കാനും തുടർ നടപടി എടുക്കാനുമായിരുന്നു സര്‍ക്കുലറിലെ നി‍ർദേശം.

  ആഡ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ ഇദ്ദേഹം 2016 മുതൽ 2019 വരെ ആലപ്പുഴ സബ് കളക്ടറായിരുന്നു .2018 പ്രളയത്തില്‍ സര്‍വ്വതും ജലം കവര്‍ന്നെടുത്തവർക്ക് നഷ്ടപ്പെട്ടതെല്ലാം തിരികെ നല്‍കിയ ഐ ആം ഫോര്‍ ആലപ്പി' പദ്ധതിയുമായി ശ്രദ്ധ നേടിയ വ്യക്തിയാണ് കൃഷ്ണ തേജ. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള നിരവധി വ്യക്തികളും, സംഘടനകളും, സിനിമാ പ്രവര്‍ത്തകരുമുള്‍പ്പടെ നൂറു കണക്കിന് ആളുകളുടെ സഹായത്തോടെയാണ് ഇവയെല്ലാം പൂര്‍ത്തിയാക്കുന്നത്. വ്യക്തിബന്ധങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന് പുറത്തുനിന്നുള്ള നിരവധി ആളുകളാണ് കേരളത്തിലെത്തി ഇവിടുത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഐ ആം ഫോര്‍ ആലപ്പി വഴി ഭാഗമാകുന്നത്.

  മൈലാവരപ്പ് ശിവാനന്ദ കുമാറിന്റേയും ഭുവനേശ്വരി മൈലാവരപ്പിന്റേയും മകനാണ് കൃഷ്ണ തേജ. അനുപുമാ നൂളി സഹോദരിയാണ്. ഭാര്യ രാഗദീപ മൈലാവരപ്പിനും മകന്‍ റിഷിത് നന്ദ മൈലാവരപ്പും. ജെഎന്‍ടിയു കാക്കിനടാ കോളജില്‍ നിന്നും റാങ്കോടെ എഞ്ചിനീയറിംഗ് പാസ്സായി സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റവെയര്‍ എഞ്ചിയനീയറായി ജോലി ചെയ്യുമ്പോഴാണ് സിവില്‍ സര്‍വ്വീസ് ലഭിക്കുന്നത്.2015 ഐഎഎസ് ബാച്ചിലെ 66-ാം റാങ്കുകാരനാണ്.
  Published by:Rajesh V
  First published: