• HOME
  • »
  • NEWS
  • »
  • kerala
  • »
  • Popular Front of India വിദ്വേഷ മുദ്രാവാക്യ കേസ്; കുട്ടിയുടെ അച്ഛൻ അസ്‌കർ മുസാഫിറിനായുള്ള തിരച്ചിൽ ഊർജിതം

Popular Front of India വിദ്വേഷ മുദ്രാവാക്യ കേസ്; കുട്ടിയുടെ അച്ഛൻ അസ്‌കർ മുസാഫിറിനായുള്ള തിരച്ചിൽ ഊർജിതം

കുട്ടിക്കും കുടുംബത്തിനും ഈരാറ്റുപേട്ടയിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനാൽ അന്വേഷണ സംഘം ഈരാറ്റുപേട്ട കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്

  • Share this:
    ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷ മുദ്യാവാക്യം വിളിച്ച കേസിൽ  കുട്ടിയുടെ അച്ഛൻ അസ്‌കർ മുസാഫിറിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമക്കി.  എറണാകുളം ,കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്.പള്ളുരുത്തിയിലെ വാടക വീട് ദിവസങ്ങൾ ആയി അടഞ്ഞു കിടക്കുകയാണെന്ന് അയൽവാസികൾ പോലീസിനെ അറിയിച്ചിട്ടുണ്ട് .കുടുംബ വീട്ടിൽ പൊലീസ് എത്തിയെങ്കിലും അറിയില്ല എന്ന മറുപടിയാണ് അമ്മയും സഹോദരങ്ങളും നൽകിയത് .

    കുട്ടിക്കും കുടുംബത്തിനും ഈരാറ്റുപേട്ടയിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനാൽ അന്വേഷണ സംഘം ഈരാറ്റുപേട്ട കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  .പള്ളുരുത്തിയില്‍ ഇറച്ചി വെട്ട് ,വാഹന കച്ചവടം എന്നീ ജോലികള്‍ ചെയ്യുന്ന അസ്കര്‍ പോപുലർ ഫ്രണ്ടിന്‍റെ സജീവ  പ്രവർത്തകനാണ്. .പൗരത്വ പ്രതിഷേധത്തിൽ ഉൾപ്പടെ നിരവധി സമരങ്ങളിൽ ഇയാള്‍ കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട് എന്ന് പൊലീസ് സ്ഥിരീകരിച്ചു.

    Also Read- Popular Front of India വിദ്വേഷ മുദ്രാവാക്യ കേസ്: കുട്ടിക്ക് മുദ്രാവാക്യം വിളിക്കാൻ പരിശീലനം നല്‍കിയെന്ന് റിമാന്‍റ് റിപ്പോര്‍ട്ട്

    അതേസമയം, കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം വിളിയിൽ ഹൈക്കോടതി ഇടപെട്ടു. സംഭവത്തില്‍  ശക്തമായ നടപടി വേണമെന്നും റാലിയിൽ എന്തും വിളിച്ചു പറയാനാകില്ലെന്നും കോടതി പറഞ്ഞു. സംഘാടകര്‍ക്കെതിരേ ശക്തമായനടപടി വേണമെന്നും റാലിക്കെതിരേ രാജ രാമ വർമ്മ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

    റാലിയിൽ പങ്കെടുക്കുന്നവർ പ്രകോപന പരമായ മുദ്രവാക്യം വിളിച്ചാൽ സംഘാടകരായ നേതാക്കളാണ് ഉത്തരവാദികൾ എന്ന് കോടതി പറഞ്ഞു .സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസിൽ രണ്ടാം പ്രതിയായ PFI ജില്ലാസെക്രട്ടറി മുജീബ് യാക്കൂബ് മുൻ‌കൂർ ജാമ്യ അപേക്ഷക്കായി ആലപ്പുഴ ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്.

    Also Read- 'വിടുവായന്‍മാരെക്കൊണ്ട് ചിലത് പറയിപ്പിച്ചാല്‍ ക്രൈസ്തവമുഖമാകുമെന്ന് കരുതേണ്ട'; BJPക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

    മുദ്രാവാക്യം വിളിക്ക് പള്ളുരുത്തി, തോപ്പുംപടി ഭാഗത്തുള്ളവരുടെ ഉച്ചാരണ ശൈലിയുമായി സാമ്യമുള്ളതിനാലാണ് ആലപ്പുഴ പോലീസിന്റെ തിരച്ചില്‍ ഇവിടേക്ക് എത്തിയത്. ജുവനൈല്‍ നീതി നിയമപ്രകാരം കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും കുട്ടിയെ കണ്ടെത്താനുള്ള ശ്രമമെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ കണ്ടെത്തിയാല്‍ മാത്രമേ ഗൂഢാലോചന വ്യക്തമാകൂവെന്ന നിലപാടിലാണ് പോലീസ്. കുട്ടിയെ തോളിലേറ്റി പ്രകടനത്തില്‍ പങ്കെടുത്ത ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

    മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്ന് പൊലീസിന്‍റെ റിമാന്‍റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മതവിദ്വേഷത്തിന് പുറമെ പ്രതികൾക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി. അതേസമയം SDPIയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും പരിപാടികളിൽ വിവാദത്തിൽ ഉൾപ്പെട്ട കുട്ടി സജീവ സാന്നിധ്യമാണെന്നു പൊലീസ് സ്ഥിരീകരിച്ചു.

    കുട്ടിയെ തോളിലേറ്റിയ അന്‍സാറിനെ റിമാന്റ് ചെയ്യുന്നതിന്റെ ഭാഗമായി സമർപ്പിച്ച റിപ്പോര്‍ട്ടിലാണ് പോലീസ് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്. വിവിധ മത വിഭാഗങ്ങൾതമ്മിൽ മതസ്പർദ്ധ വളർത്താൻ   പ്രതികൾ ലക്ഷ്യമിട്ടിരുന്നു എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനായി കുട്ടിയെ ചുമലിലേറ്റി മറ്റു സമുദായങ്ങളിലുള്ളവരെ ആക്രമിക്കുന്നതിന് പ്രേരിപ്പിക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിപ്പിച്ചു. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്. എവിടെ വെച്ചാണ് പരിശീലനം നൽകിയതെന്ന് കണ്ടെത്തണം. ആരാണ് പരിശീലിപ്പിച്ചതെന്നും ഇതിനായി, ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നന്വേഷിക്കണമെന്നും റിമാന്‍റ് റിപ്പോർട്ടിൽ പറയുന്നു.
    Published by:Arun krishna
    First published: