മാനന്തവാടി: കാട്ടാനയെ പേടിച്ച് വഴിമാറി വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ദമ്പതിമാര്‍ക്ക് മാന്‍ കുറുകെച്ചാടി പരിക്കേറ്റു. പാല്‍വെളിച്ചത്തെ പാറയ്ക്കല്‍ പി.ടി. അനില്‍കുമാര്‍ (45), ഭാര്യ ഇ.എസ്. അനില (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. മാനന്തവാടിയില്‍നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സ്വകാര്യതോട്ടത്തില്നിന്ന് മാന്‍ സ്കൂട്ടറിന് മുന്നിലേക്ക് ചാടുകയായിരുന്നു.
അപകടത്തിൽ അനിലിന് ഇടതുകാലില്‍ ആഴത്തിലുള്ള മുറിവും അനിലയുടെ ഇടതു തോളെല്ല് പൊട്ടലെറ്റിട്ടുണ്ട്. അപകടം നടന്നയുടന്‍ സമീപത്തുണ്ടായിരുന്ന പയ്യമ്പള്ളി വില്ലേജ് അസിസ്റ്റന്റ് എന്‍.എസ്. പ്രദീഷ് ആണ് ഇരുവരെയും മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Also read-ലോകകപ്പിൽ ബ്രസീൽ തോറ്റ മത്സരം കാണുന്നതിനിടെ സ്ട്രോക്ക് വന്ന ആരാധകനായ ഫുട്ബോൾതാരം ഗുരുതരാവസ്ഥയിൽ
തുടർ ചികിത്സയ്ക്കായി ഞായറാഴ്ച രാവിലെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയശേഷം പരിക്കേറ്റ ദമ്പതിമാര്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.