COVID 19 പെരുമാറ്റ ചട്ടം; അപകടത്തിൽ മരിച്ച സഹപ്രവർത്തകന് അന്ത്യാഞ്ജലി അർപ്പിക്കാനാകാതെ പൊലീസ് സേന
- Published by:Asha Sulfiker
- news18-malayalam
Last Updated:
വ്യാഴാഴ്ച രാത്രിയുണ്ടായ ബൈക്ക് അപകടത്തിലാണ് കസബ സ്റ്റേഷൻ സിവിൽ പൊലീസ് ഓഫീസറായ സലീഷ് മരിച്ചത്
കോഴിക്കോട്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളോടനുബന്ധിച്ചുള്ള പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ സഹപ്രവര്‍ത്തകന് അന്ത്യാഞ്ജലി അർപ്പിക്കാനാകാതെ പൊലീസുകാർ. ഇക്കഴിഞ്ഞ വ്യാഴാഴ്ച വാഹനാപകടത്തിൽ മരിച്ച കസബ സ്റ്റേഷൻ സിവില്‍ പോലീസ് ഓഫീസര്‍ സലീഷിന് അന്തിമോപചാരമേകാനാണ് സഹപ്രവര്‍ത്തകര്‍ക്ക് കഴിയാതിരുന്നത്.
പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ശവസംസ്കാര ചടങ്ങുകൾക്ക് ഒത്തു ചേരാനോ ഗാർഡ് ഓഫ് ഓണർ നൽകാനോ സഹപ്രവര്‍ത്തകർക്ക് സാധിച്ചിരുന്നില്ല. നിശ്ചിത അകലം പാലിച്ച് അന്തിമോപചാരം അർപ്പിച്ച് മടങ്ങാനേ എല്ലാവർക്കും കഴിഞ്ഞുള്ളു. സഹപ്രവര്‍ത്തകരുടെ പ്രയാസം ഉൾക്കൊണ്ടു തന്നെയാണ് ഇത്തരമൊരു രീതി സ്വീകരിക്കേണ്ടി വന്നതെന്നാണ് സിറ്റി പോലീസ് മേധാവി എ.വി. ജോര്‍ജ് ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചത്. കൊറോണ ഭീതിയൊഴിയുമ്പോള്‍ പോലീസ് ക്ലബ്ബില്‍ അനുശോചനയോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
advertisement
'പൊതു സ്ഥലത്ത് തുമ്മി വൈറസ് പരത്തു': പ്രകോപനപരമായ എഫ്ബി പോസ്റ്റ്; ടെക്കി കസ്റ്റഡിയിൽ [NEWS]COVID 19| 'പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്': മോഹൻലാൽ [NEWS]ഒരു ലക്ഷം രൂപ നൽകി ധോണി; വളരെ കുറഞ്ഞുപോയെന്ന് നെറ്റിസൺസ്, ട്വിറ്ററിൽ ട്രോൾ ബഹളം [NEWS]
വ്യാഴാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് സഞ്ചരിച്ചിരുന്ന ബൈക്ക് ടെലിഫോണ്‍ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ സിവിൽ പൊലീസ് ഓഫീസറായ സലീഷ് മരിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 28, 2020 8:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 പെരുമാറ്റ ചട്ടം; അപകടത്തിൽ മരിച്ച സഹപ്രവർത്തകന് അന്ത്യാഞ്ജലി അർപ്പിക്കാനാകാതെ പൊലീസ് സേന