കേരളത്തിൽ കോവിഡ് ലോക്ഡൗൺ നിയന്ത്രണം ഒരാഴ്ച കൂടി തുടരും; കൂടുതൽ മേഖലകളിൽ നിയന്ത്രണം

Last Updated:

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും നടപ്പാക്കുക

News18 Malayalam
News18 Malayalam
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഒരാഴ്ച കൂടി തുടരും. കൂടുതൽ മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും നടപ്പാക്കുക. ടിപിആർ 8നും 16നും ഇടയില്‍ ഉള്ള ഇടങ്ങളില്‍ ലോക്ഡൗണിനു തുല്യമായ നിയന്ത്രണമുണ്ടാകും. കൂടുതൽ വിവരങ്ങൾ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കും.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസം 10 ശതമാനത്തില്‍ താഴെയായി കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ വീണ്ടും രോഗവ്യാപനത്തിനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
advertisement
Also Read- ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ
ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ നാല് മേഖലകളായി തിരിച്ചുള്ള നിയന്ത്രണം തുടരും. പൂജ്യം മുതൽ എട്ട് ശതമാനം വരെ എ വിഭാഗം, എട്ട് മുതൽ 16 ശതമാനം വരെ ബി വിഭാഗം, 16 മുതൽ 24 ശതമാനം വരെ സി വിഭാഗം, 24 ശതമാനത്തിന് മുകളിൽ ഡി വിഭാഗം എന്നിങ്ങനെയാണ് മേഖലകളായി തരംതിരിച്ചിട്ടുള്ളത്.
Also Read- കേരളത്തിൽ അഞ്ചു വർഷത്തിനിടെ 66 സ്ത്രീധന പീഡന മരണങ്ങൾ; നാലുമാസത്തിനിടെ 1080 ഗാർഹിക പീഡനക്കേസുകൾ
ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനമെടുക്കുക.  ആരാധനാലയങ്ങള്‍ക്ക് ഇളവുകള്‍ നല്‍കണമെന്ന് വിവിധ മതസാമൂഹിക സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
advertisement
സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം; നാലു വയസ്സുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ആദ്യമായി കോവിഡ് വകഭേദമായ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. പത്തനംതിട്ടയിലും പലാക്കാടുമാണ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലെ കടപ്ര പഞ്ചായത്തില്‍ നാലു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മറ്റു രണ്ടു കേസുകളും പാലക്കാടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
advertisement
മേയ് മാസം 24 നാണ് കുട്ടി കോവിഡ് പോസിറ്റീവായത്. നിലവില്‍ കുട്ടി കോവിഡ് നെഗറ്റീവാണ്. കുട്ടിയുടെ സ്രവത്തിന്റെ ജനിതക(ജീനോമിക്) പഠനത്തിലാണു പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. ഡല്‍ഹിയില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
രോഗം പകരാതിരിക്കാനുള്ള കര്‍ശനമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകേന്ദ്രം തീരുമാനിച്ചു. കുട്ടി ഉള്‍പ്പെട്ട വാര്‍ഡ് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്റര്‍ ഏരിയയാണ്. ടിപിആര്‍ നിരക്ക് 18.42 ശതമാനമാണ്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലും ടിപിആര്‍ കൂടുതലായി നില്‍ക്കുന്നതിനാലും നിയന്ത്രണം അത്യാവശ്യമാണ്.
advertisement
ഇതുവരെ ഇവിടെ 87 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയയും ചെയ്തിട്ടുണ്ട്. നിലവില്‍ ഇവിടെ 18 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരികരിച്ചിട്ടുള്ളത്. ഈ പ്രദേശത്തെ പോസിറ്റീവ് രോഗികളെ ഡിസിസിയിലേക്ക് മാറ്റും. ഇവിടെ കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കും. കോണ്‍ടാക്ട് ട്രെയ്സിംഗ് ഊര്‍ജിതപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിൽ കോവിഡ് ലോക്ഡൗൺ നിയന്ത്രണം ഒരാഴ്ച കൂടി തുടരും; കൂടുതൽ മേഖലകളിൽ നിയന്ത്രണം
Next Article
advertisement
മാലിന്യ പ്രശ്‌നത്തിന് പരിഹാരമില്ല; കൂത്തുപറമ്പ് എംഎല്‍എ കെ.പി.മോഹനനു നേരെ കയ്യേറ്റം
മാലിന്യ പ്രശ്‌നത്തിന് പരിഹാരമില്ല; കൂത്തുപറമ്പ് എംഎല്‍എ കെ.പി.മോഹനനു നേരെ കയ്യേറ്റം
  • കൂത്തുപറമ്പ് എംഎല്‍എ കെ.പി.മോഹനനെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം ഇല്ലെന്ന് ആരോപിച്ച് കയ്യേറ്റം ചെയ്തു.

  • അങ്കണവാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് എംഎല്‍എ കെ.പി.മോഹനനെ നാട്ടുകാർ കയ്യേറ്റം ചെയ്തത്.

  • ഡയാലിസിസ് സെന്ററിൽ നിന്ന് മലിനജലം ഒഴുകുന്നതിനെതിരെ പ്രദേശവാസികൾ ദീർഘകാലമായി പ്രതിഷേധിക്കുന്നു.

View All
advertisement