COVID 19 | സെക്രട്ടേറിയേറ്റിൽ കോവിഡ് പകരുന്നു; കൂടുതൽ പേർ ധനകാര്യവകുപ്പിൽ
Last Updated:
അടിയന്തിരവും അനുഭാവപൂർണ്ണവുമായ നടപടികൾ സ്വീകരിക്കണം എന്നാണ് ഫൈനാൻസ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് കോൺഗ്രസ് അഭ്യർത്ഥിച്ചിരിക്കുന്നത്.
തിരുവനന്തപുരം: തലസ്ഥാനത്ത് സെക്രട്ടേറിയേറ്റിൽ കോവിഡ് പകരുന്നു. ധനകാര്യ വകുപ്പിലാണ് കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടയിൽ, സെക്രട്ടേറിയേറ്റ് ക്യാമ്പസിൽ കോവിഡ് രോഗ വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ഫൈനാൻസ് സെക്രട്ടേറിയേറ്റ് എംപ്ലോയിസ് കോൺഗ്രസ് കത്ത് അയച്ചു.
ചീഫ് സെക്രട്ടറിക്കാണ് കത്ത് അയച്ചിരിക്കുന്നത്. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് ഫൈനാൻസ് സെക്രട്ടേറിയേറ്റ് എംപ്ലോയീസ് കോൺഗ്രസിലെ അംഗങ്ങൾ കത്ത് അയച്ചിരിക്കുന്നത്. കത്തിലെ വിശദാംശങ്ങൾ ഇങ്ങനെ,
You may also like:അനന്തരവന്റെ ലൈംഗികാഭ്യർത്ഥന നിരസിച്ചു; യുവതിയെ 22കാരൻ കൊന്നു [NEWS] Covid 19 | കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ മാർക്കറ്റ് WHO അന്വേഷണസംഘം സന്ദർശിച്ചു [NEWS] ബീച്ച് കാണാൻ 100 രൂപ; ഫോട്ടോ എടുക്കണമെങ്കിൽ 1000 കൂടി; വാസ്കോ ഡ ഗാമ വന്നിറങ്ങിയ കടപ്പുറത്തെ പിഴിച്ചിൽ [NEWS]
'ഗവ. സെക്രട്ടേറിയറ്റ് ധനകാര്യ (ഡെവലപ്പ്മെന്റ് ഹാളിലെ) ജീവനക്കാർക്ക് വ്യാപകമായി കോവിഡ് 19 രോഗബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിലും അത് സെക്രട്ടേറിയറ്റ് ക്യാമ്പസിൽ അതിവേഗം പടരുന്ന സാഹചര്യത്തിലും രോഗവ്യാപനം തടയുന്നതിന് താഴെ പറയുന്ന അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഫൈനാൻസ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് കോൺഗ്രസ് അഭ്യർത്ഥിക്കുന്നു.
advertisement
1. സെക്രട്ടേറിയറ്റ് ക്യാമ്പസിൽ അടിയന്തിരമായി സമ്പൂർണ്ണ അണുനശീകരണത്തിന് നടപടികൾ സ്വീകരിക്കുക
2. കോവിഡ് 19 വ്യാപകമായി സ്ഥിരീകരിക്കപ്പെട്ട ധനകാര്യ ഡെവലപ്പ്മെന്റ് ഹാൾ അടുത്ത ഒരാഴ്ചത്തേക്കു കൂടി പൂർണമായി അടച്ചിടുക
3. സെക്രട്ടേറിയറ്റ് ക്യാമ്പസിലെ മുഴുവൻ ജീവനക്കാർക്കും ആന്റിജൻ ടെസ്റ്റിനുള്ള സൗകര്യം ഏർപ്പെടുത്തുക.
4. ക്യാമ്പസിൽ കോവിഡ് 19 വ്യാപകമായി പടരുന്ന സാഹചര്യത്തിൽ 50% ഹാജർ ഉറപ്പു വരുത്തി പരമാവധി വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തുക.
മേൽ വിഷയങ്ങളിൽ അടിയന്തിരവും അനുഭാവപൂർണ്ണവുമായ നടപടികൾ സ്വീകരിക്കണം എന്നാണ് ഫൈനാൻസ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് കോൺഗ്രസ് അഭ്യർത്ഥിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 03, 2021 6:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | സെക്രട്ടേറിയേറ്റിൽ കോവിഡ് പകരുന്നു; കൂടുതൽ പേർ ധനകാര്യവകുപ്പിൽ