തോട്ടപ്പള്ളി കരിമണൽ ഖനനത്തിൽ സർക്കാരിനെതിരെ സിപിഐ; സിപിഎം നിലപാട് തിരുത്തണമെന്ന് പ്രമേയം
- Published by:Naseeba TC
- news18-malayalam
Last Updated:
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആവശ്യമുയർന്നു.
ആലപ്പുഴ: കരിമണൽ ഖനത്തിനെതിരെ സിപിഐ (CPI)ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ഔദ്യോഗിക പ്രമേയം. ഖനനത്തിലെ സിപിഎം നിലപാടുകൾ തിരുത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആവശ്യമുയർന്നു.

സിപിഐ ജില്ലാ സമ്മേളനത്തിന്റെ സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ ആണ് തോട്ടപ്പള്ളി - കരിമണൽ വിഷയത്തിൽ പാർട്ടി വീണ്ടും നിലപാട് കടുപ്പിച്ചത്. മണൽ നീക്കത്തി പേരിൽ സർക്കാർ നടത്തുന്ന ഖനനം ജില്ലയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ്. ഖനനം അവസാനിപ്പിക്കണമെന്നും സിപിഎം നിലപാടുകൾ തിരുത്തപ്പെടേണ്ടതാണെന്നും പ്രമേയം ആവശ്യപ്പെട്ടു. ഖനത്തിനെതിരെ റിപ്പോർട്ടിലുള്ള പരാമർശങ്ങൾക്ക് പുറമെയായിരുന്നു പ്രമേയം.
advertisement
തോട്ടപ്പള്ളിക്ക് പുറമെ ആഭ്യന്തരം, വ്യവസായം വകുപ്പുകൾക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നു. സംസ്ഥാനത്ത് കൊലപാതകം, ക്വട്ടേഷൻ, ലഹരിമരുന്നു മാഫിയകൾ വളരുകയാണ്. വകുപ്പുകൾ പരാജയമാണ്. സർക്കാരിന്റെ പ്രവർത്തനം മോശമാകുന്നു.
വിലക്കയറ്റം പെരുകുകയാണ്. കയർ മേഖലയിൽ വ്യവസായ മന്ത്രി പൂർണ പരാജയമാണെന്നും പി രാജീവ് ചുമതല ഒഴിയണമെന്നും ആവശ്യം ഉയർന്നു. ജില്ലയിലെ വ്യവസായ സ്ഥാപനമായ എക്സൽ ഗ്ലാസ് ആക്രി വിലയ്ക്കാണ് വിറ്റത്. വലതുപക്ഷ വ്യതിയാനം ചെറുക്കുന്നതിൽ പാർട്ടിയുടെ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന സ്വയം വിമർശനവും ഉയർന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 23, 2022 6:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തോട്ടപ്പള്ളി കരിമണൽ ഖനനത്തിൽ സർക്കാരിനെതിരെ സിപിഐ; സിപിഎം നിലപാട് തിരുത്തണമെന്ന് പ്രമേയം