എൽഡിഎഫ് ചിത്രം പൂർണം; സിപിഎം 15 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു; എല്ലാവരും അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ

Last Updated:

ഒരു പോളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്രകമ്മിറ്റിയംഗങ്ങള്‍, ഒരു മന്ത്രി, ഒരു രാജ്യസഭാ എം പി, മൂന്ന് എംഎല്‍എമാര്‍, മൂന്ന് ജില്ലാസെക്രട്ടറിമാര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എല്‍ഡിഎഫില്‍ സിപിഎമ്മിനുള്ള 15 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
വിജയസാധ്യതമാത്രം പരിഗണിച്ചാണ് സ്ഥാനാർത്ഥി നിർണയം. ഒരു പോളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്രകമ്മിറ്റിയംഗങ്ങള്‍, ഒരു മന്ത്രി, ഒരു രാജ്യസഭാ എം പി, മൂന്ന് എംഎല്‍എമാര്‍, മൂന്ന് ജില്ലാസെക്രട്ടറിമാര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒന്നിലേക്കു ചുരുങ്ങിയ ലോക്സഭാംഗത്വം പ്രമുഖനേതാക്കളെ കളത്തിലിറക്കി തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.
സിപിഐയുടെ നാല് സ്ഥാനാർത്ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനെയാണ് മുന്നണിയില്‍ സ്ഥാനാർത്ഥിയായി ആദ്യം പ്രഖ്യാപിച്ചത്. ഇതോടെ 20 മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാർത്ഥിളുടെ പേരുകൾ പ്രഖ്യാപിച്ചു.
advertisement
സിപിഎം സ്ഥാനാര്‍ത്ഥികള്‍
ആറ്റിങ്ങല്‍-വി ജോയ് (വര്‍ക്കല എംഎല്‍എ, പാര്‍ട്ടി ജില്ലാ സെക്രട്ടറി)
കൊല്ലം- എം മുകേഷ് (കൊല്ലം എംഎല്‍എ)
പത്തനംതിട്ട- ടി എം തോമസ് ഐസക് (മുന്‍ മന്ത്രി, പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം)
ആലപ്പുഴ- എ എം ആരിഫ് (കേരളത്തില്‍ നിന്നുള്ള ഏക സിപിഎം എം പി)
ഇടുക്കി- എം പി ജോയ്‌സ് ജോര്‍ജ് (മുന്‍ എംപി)
എറണാകുളം- കെ ജെ ഷൈന്‍ (കെഎസ്ടിഎ നേതാവ്, പറവൂര്‍ നഗരസഭാംഗം)
ചാലക്കുടി- സി രവീന്ദ്രനാഥ് (മുന്‍ മന്ത്രി, മൂന്നു തവണ എംഎല്‍എ)
advertisement
പാലക്കാട്- എ വിജയരാഘവന്‍ (പോളിറ്റ് ബ്യൂറോ അംഗം, മുന്‍ എം പിയും, മുന്‍ സംസ്ഥാന സെക്രട്ടറി)
ആലത്തൂര്‍- കെ രാധാകൃഷ്ണന്‍ (മന്ത്രി, ചേലക്കര എംഎല്‍എ, പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം)
പൊന്നാനി- സിപിഎം സ്വതന്ത്രനായി കെ എസ് ഹംസ (മുസ്ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി)
മലപ്പുറം- വി വസീഫ് (ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്)
കോഴിക്കോട്- എളമരം കരീം (രാജ്യസഭാ എം പി, മുന്‍ മന്ത്രി, സിഐടിയും സംസ്ഥാന സെക്രട്ടറി)
വടകര- കെ കെ ശൈലജ (മട്ടന്നൂര്‍ എംഎല്‍എ, മുന്‍ മന്ത്രി, പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം)
advertisement
കണ്ണൂര്‍- എം വി ജയരാജന്‍ (മുന്‍ എംഎല്‍എ, പാര്‍ട്ടി ജില്ലാ സെക്രട്ടറി)
കാസർഗോഡ്- എം വി ബാലകൃഷ്ണന്‍ (പാര്‍ട്ടി ജില്ലാ സെക്രട്ടറി)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൽഡിഎഫ് ചിത്രം പൂർണം; സിപിഎം 15 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു; എല്ലാവരും അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement