കാസര്‍കോട്: പല തെരഞ്ഞെടുപ്പുകളിലും തോറ്റിട്ടുണ്ടെങ്കിലും തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തുന്നത് ദുരന്തമാണ്. അതു തടയാന്‍ സി.പി.എം ശ്രമങ്ങള്‍ തുടങ്ങിയെന്നും കോടിയേരി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്- ബിജെപി ധാരണയുണ്ടായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടുണ്ട്. ബിജെപിയുടെ വോട്ട് ബിജെപിക്ക് ലഭിച്ചാല്‍ ഇടതിന് നല്ല ഫലം കിട്ടും. എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.