എക്സിറ്റ് പോൾ ശരിയായാൽ കേരളത്തിൽ ആറ് ഉപതെരഞ്ഞെടുപ്പിന് സാധ്യത; ബിജെപി അംഗബലം കൂടുമോ?

വട്ടിയൂർക്കാവ്, മഞ്ചേശ്വരം എന്നിവ ബിജെപിക്ക് വലിയ സാധ്യതയുള്ള മണ്ഡലങ്ങളാണ്. എൻഡിഎയ്ക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് പാലായും

news18
Updated: May 20, 2019, 3:45 PM IST
എക്സിറ്റ് പോൾ ശരിയായാൽ കേരളത്തിൽ ആറ് ഉപതെരഞ്ഞെടുപ്പിന് സാധ്യത; ബിജെപി അംഗബലം കൂടുമോ?
news18
  • News18
  • Last Updated: May 20, 2019, 3:45 PM IST
  • Share this:
കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലം ശരിയായാൽ കേരളം അഭിമുഖീകരിക്കാൻ പോകുന്നത് ആറ് ഉപതെരഞ്ഞെടുപ്പുകൾ. എക്സിറ്റ് പോൾ ഫല സൂചന പ്രകാരം നാല് എം.എൽ.എമാർ എംപിമാരായി തെരഞ്ഞെടുക്കപ്പെടും. വടകരയിൽ കെ. മുരളീധരൻ, കോഴിക്കോട്ട് എ. പ്രദീപ് കുമാർ, എറണാകുളത്ത് ഹൈബി ഈഡൻ, ആലപ്പുഴയിൽ എ.എം ആരിഫ് എന്നിവർക്കാണ് എക്സിറ്റ് പോൾ ഫലസൂചന പ്രകാരം വിജയസാധ്യത കൽപ്പിച്ചിട്ടുള്ളത്. വട്ടിയൂർക്കാവ്, കോഴിക്കോട്, എറണാകുളം, അരൂർ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഇവരെ കൂടാതെ അംഗങ്ങൾ മരിച്ചതുമൂലം മഞ്ചേശ്വരം, പാലാ എന്നിവിടങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതിൽ വട്ടിയൂർക്കാവ്, മഞ്ചേശ്വരം എന്നിവ ബിജെപിക്ക് വലിയ സാധ്യതയുള്ള മണ്ഡലങ്ങളാണ്. എൻഡിഎയ്ക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് പാലായും.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 7622 വോട്ടുകൾക്കാണ് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ, കെ. മുരളീധരനോട് തോറ്റത്. അന്ന് മുരളീധരന് 51322 വോട്ടുകൾ ലഭിച്ചപ്പോൾ കുമ്മനം രാജശേഖരന് 43700 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി മൂന്നാമതായ പോരാട്ടത്തിൽ ശക്തമായ മത്സരമാണ് ബിജെപി കാഴ്ചവെച്ചത്. മുരളീധരൻ ലോക്സഭയിലേക്ക് പോകുന്ന സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ വട്ടിയൂർക്കാവ് മണ്ഡലം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാംപ്. ബിജെപിക്ക് ശക്തമായ അടിത്തറയുള്ള നിയമസഭാ മണ്ഡലത്തിൽ കരുത്തനായ സ്ഥാനാർത്ഥിയെ നിർത്തി ജയിപ്പിച്ചെടുക്കാമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

കേരള കോണ്‍ഗ്രസ് തര്‍ക്കം തുറന്ന പോരിലേക്ക്; ജോസഫിനെതിരെ മാണി വിഭാഗം

വട്ടിയൂർക്കാവിലേതിന് ഏറെക്കുറെ സമാനമാണ് മഞ്ചേശ്വരത്തും ബിജെപിയുടെ സാധ്യതകൾ. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടെ മത്സരിച്ച കെ. സുരേന്ദ്രന് വിജയം നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയിലാണ്. വെറും 89 വോട്ടുകൾക്കാണ് സുരേന്ദ്രൻ, യുഡിഎഫ് സ്ഥാനാർഥി മുസ്ലീം ലീഗിനെ പി.ബി അബ്ദുൾ റസാഖിനോട് തോറ്റത്. ഇവിടെ കള്ളവോട്ട് നടന്നുവെന്ന കേസ് ഹൈക്കോടതിയുടെ പരിഗണനിയിലായിരുന്നു. എന്നാൽ കേസിൽ അനുകൂല സാഹചര്യമുണ്ടായിപ്പോൾ കെ. സുരേന്ദ്രൻ പിൻമാറുകയായിരുന്നു. പരമ്പരാഗതമായി ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലം ഉപതെരഞ്ഞെടുപ്പിലൂടെ സ്വന്തമാക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഭൂരിപക്ഷ വോട്ടുകൾ കൂടുതൽ അനുകൂലമാക്കാനുള്ള സാഹചര്യം തുണയ്ക്കുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.

പാലായിൽ 24821 വോട്ടുകൾ നേടിയ ബിജെപിയിലെ എൻ ഹരി 2016ൽ ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു. ശബരിമല വിഷയം ഏറെ ചലനം സൃഷ്ടിച്ച പാലാ മണ്ഡലത്തിൽ ആഞ്ഞുപിടിച്ചാൽ ത്രികോണമത്സരത്തിലൂടെ അട്ടിമറി സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.
First published: May 20, 2019, 3:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading