ഇടതുപക്ഷ വിരുദ്ധ മഹായുദ്ധത്തിന് പെരുമ്പറ മുഴങ്ങി; ലക്ഷ്യം തുടർഭരണം ഇല്ലാതാക്കലെന്ന് കോടിയേരി ബാലകൃഷ്ണൻ

Last Updated:

നാൽപ്പത് ദിവസത്തിനുള്ളിൽ നാല് ചെറുപ്പക്കാരെയാണ് മൂന്നിടത്തായി കമ്യൂണിസ്റ്റ് വിരുദ്ധ അക്രമിസംഘം കശാപ്പ് ചെയ്തത്. ഈ സംഭവങ്ങളിലെല്ലാം തെളിയുന്ന സമാനസ്വഭാവങ്ങളുണ്ട്.

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ തുടർ ഭരണം ഇല്ലാതാക്കാൻ ഇടതുപക്ഷവിരുദ്ധ മഹായുദ്ധത്തിന് പെരുമ്പറ മുഴങ്ങിയിരിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്ര സർക്കാരിനെ നയിക്കുന്ന ആർഎസ്എസും നരേന്ദ്ര മോദിയും അമിത് ഷായും  ഈ മഹാമുന്നണിയുടെ താക്കോൽ നായകരാണെന്നും കോടിയേരി.
പാർട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരിയുടെ പരാമർശങ്ങൾ. കേരളത്തിൽ എൽഡിഎഫിനെതിരെ കൊലയാളി രാഷ്ട്രീയ മുന്നണി രൂപപ്പെട്ടിരിക്കുകയാണ്. അതിന്റെ പരസ്യ വിളംബരമാണ് തൃശൂരിൽ പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ അരുംകൊല.
You may also like:കേരളത്തില്‍ യുവാക്കളെ കൊന്നൊടുക്കുന്നതിനായി ആസൂത്രിത പദ്ധതി; ആരോപണവുമായി എ.എ റഹിം
നാൽപ്പത് ദിവസത്തിനുള്ളിൽ നാല് ചെറുപ്പക്കാരെയാണ് മൂന്നിടത്തായി കമ്യൂണിസ്റ്റ് വിരുദ്ധ അക്രമിസംഘം കശാപ്പ് ചെയ്തത്. ഈ സംഭവങ്ങളിലെല്ലാം തെളിയുന്ന സമാനസ്വഭാവങ്ങളുണ്ട്. അതിനൊപ്പം ആർഎസ്എസ്-ബിജെപിക്കാരും കോൺഗ്രസ്-മുസ്ലിംലീഗുകാരും തമ്മിലുള്ള പരസ്പര ആശ്രയത്വവും കൊലയാളികളെ സംരക്ഷിക്കുന്നതിനുള്ള ഏകരൂപ വാദങ്ങളും.  ഈ കൊലയാളിക്കൂട്ടുകെട്ടിന് ഒരു രാഷ്ട്രീയതലമുണ്ട്. അത് ഭരണത്തുടർച്ച ഇല്ലാതാക്കലാണെന്നും കോടിയേരി പറഞ്ഞു.
advertisement
You may also like:ബൂമറാംഗ് എന്നാൽ എന്താണ് സർ; ഉദാഹരണവുമായി വി.ഡി സതീശൻ
സാമ്രാജ്യത്വ–പിന്തിരിപ്പൻ രാഷ്ട്രീയ വർഗീയ ശക്തികളും ഈ സഖ്യത്തിലുണ്ട്. ഇക്കൂട്ടരുടെ ഗ്രാൻഡ് ഡിസൈൻ പ്രകാരമാണ് പിണറായി വിജയൻ സർക്കാരിനെതിരെ കോവിഡ് കാലത്തും പുത്തൻരീതിയിൽ വിമോചനസമരം കെട്ടഴിച്ചുവിട്ടിരിക്കുന്നത്.
ഇതിന് നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തിനെ തുടർന്നുള്ള കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ വരവിനെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. കേന്ദ്ര ഏജൻസി കേന്ദ്രഭരണകക്ഷിയുടെ രാഷ്ട്രീയ ആയുധമായി മാറി എന്നതാണ് ലൈഫ് പദ്ധതിയിലെ സിബിഐയുടെ ഇടങ്കോലിടൽ വ്യക്തമാക്കുന്നത്.
advertisement
കേന്ദ്രഭരണത്തിന്റെ ഒത്താശയോടെ കെട്ടഴിച്ചുവിട്ടിരിക്കുന്ന പുത്തൻ വിമോചനസമരത്തിലെ സീനിയർ പാർട്ണർമാരായി ഒരുപങ്ക് മാധ്യമങ്ങൾ കൂട്ടുചേർന്നിട്ടുണ്ടെന്നും കോടിയേരി ആരോപിക്കുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടതുപക്ഷ വിരുദ്ധ മഹായുദ്ധത്തിന് പെരുമ്പറ മുഴങ്ങി; ലക്ഷ്യം തുടർഭരണം ഇല്ലാതാക്കലെന്ന് കോടിയേരി ബാലകൃഷ്ണൻ
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement