കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി ഇ ഡിക്ക് മുന്നിൽ ഹാജരായി

Last Updated:

അന്വേഷണവുമായി സഹകരിക്കുമെന്ന് എം എം വർഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചു

എം എം വർഗീസ്
എം എം വർഗീസ്
കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ ഡി) മുമ്പിൽ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരായ എം എം വർഗീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചിട്ടില്ല. ചോദ്യം ചെയ്യലിൽ സഹകരിക്കും. ആശങ്കയില്ല. തിരിച്ചറിയൽ രേഖകൾ അടക്കം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
55 പ്രതികളുടെ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് പ്രധാന സിപിഎം നേതാക്കളിലേക്ക് ഇ ഡി അന്വേഷണം നീളുന്നത്. ഇതിന്‍റെ ഭാഗമായാണ് എം എം വർഗീസിന്‍റെ ചോദ്യം ചെയ്യൽ. സിപിഎം അന്വേഷണ കമ്മീഷൻ കണ്ടെത്തൽ, ചില വ്യക്തികൾക്ക് ചിട്ടി കിട്ടുന്നതിനായി വർഗീസ് ഇടപെട്ടതായുള്ള മൊഴികൾ എന്നിവയിലാകും ഇ ഡി വർഗീസിൽ നിന്ന് വിവരങ്ങൾ തേടുക.
advertisement
ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്നാണ് വർഗീസിനോട് കഴിഞ്ഞ ദിവസം ഇ ഡി ആവശ്യപ്പെട്ടിരുന്നത്. ഇന്ന് ഹാജരാകാൻ സാധിക്കില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നും വർഗീസ് ആവശ്യപ്പെട്ടു. എന്നാൽ, ആവശ്യം നിരസിച്ച ഇ ഡി ഇന്ന് തന്നെ ഹാജരാകണമെന്ന് നിർദേശിക്കുകയായിരുന്നു.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് മുൻ ഭരണസമിതിയംഗങ്ങൾക്കെതിരെ ജില്ല സെക്രട്ടറിയായ വർഗീസ് നടപടി സ്വീകരിച്ചിരുന്നു. ഇതേകുറിച്ചും തട്ടിപ്പിൽ ഉന്നത നേതാക്കൾക്കുള്ള പങ്കിനെ കുറിച്ചും വിശദമായി അറിയാനാണ് ഇ ഡിയുടെ നീക്കം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി ഇ ഡിക്ക് മുന്നിൽ ഹാജരായി
Next Article
advertisement
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement