സിപിഎം പ്രവര്‍ത്തക തൂങ്ങി മരിച്ചനിലയിൽ; മൃതദേഹം കണ്ടത് പാര്‍ട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിനുള്ളിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകയെ പാര്‍ട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല ചെങ്കൽ അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തന്‍വീട്ടില്‍ ആശ(41) യാണ് മരിച്ചത്. പതിനഞ്ച് വര്‍ഷമായി പാര്‍ട്ടി അംഗമായി പ്രവര്‍ത്തിച്ച് വരുന്ന ഇവര്‍ ഇന്നലെ പാറശാല പാര്‍ട്ടി ഓഫീസില്‍ നടന്ന കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നു. ആശാവർക്കറായി പ്രവർത്തിച്ചുവരികയായിരുന്നു.
അഴകിക്കോണത്ത് പാര്‍ട്ടി ഓഫീസിനുവേണ്ടി വാങ്ങി ഇട്ടിരുന്ന കെട്ടിടത്തിനുള്ളിലാണ് ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രിയോടെ ആശയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ഭർത്താവ്- ശ്രീകുമാർ, അരുണ്‍ കൃഷ്ണ, ശ്രീകാന്ത് എന്നിവര്‍ മക്കളാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോർച്ചറിയിൽ.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 11, 2020 11:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎം പ്രവര്‍ത്തക തൂങ്ങി മരിച്ചനിലയിൽ; മൃതദേഹം കണ്ടത് പാര്‍ട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിനുള്ളിൽ