യാത്രക്കാരില്ല; ശനിയാഴ്ച മുതൽ കേരളത്തിൽ ട്രെയിനുകൾ ഓടില്ല; റദ്ദാക്കിയത് ജനശതാബ്ദി അടക്കം മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ
- Published by:Rajesh V
- news18-malayalam
Last Updated:
മതിയായ യാത്രക്കാരില്ലാത്തതിനാലാണ് റെയിൽവേയുടെ തീരുമാനം.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രത്യേക സർവീസായി കേരളത്തിലൂടെ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്പെഷ്യൽ ട്രെയിനുകളിൽ റദ്ദാക്കി. ട്രെയിനുകൾ ശനിയാഴ്ച മുതൽ കേരളത്തിൽ ഓടില്ല. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കുന്നത്. മതിയായ യാത്രക്കാരില്ലാത്തതിനാലാണ് റെയിൽവേയുടെ തീരുമാനം. ലോക്ക്ഡൗൺ സാഹചര്യത്തിലാണ് പ്രത്യേക സർവീസ് ഏർപ്പെടുത്തിയത്. ഇവയുൾപ്പെടെ രാജ്യത്ത് ഏഴ് ട്രെയിനുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവീസ് നടത്തില്ലെന്ന് റെയിൽവേ വ്യക്തമാക്കി.
Also Read- ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ വെട്ടിക്കുറച്ച് റെയിൽവേ; കേരളത്തിൽ ഒഴിവാക്കിയ സ്റ്റോപ്പുകൾ അറിയാം
ലോക്ഡൗണ്‍ ഇളവില്‍ സംസ്ഥാനത്തിനകത്ത് യാത്രചെയ്യുന്നവര്‍ക്ക് ആശ്രയമായിരുന്നത് ഈ മൂന്ന് ട്രെയിൻ സർവീസുകളാണ്. 25 ശതമാനത്തില്‍ കുറവ് യാത്രക്കാരുള്ള ട്രെയിനുകള്‍ റദ്ദാക്കിയ കൂട്ടത്തിലാണ് റെയില്‍വേ ഈ ട്രെയിനുകളെ ഉള്‍പെടുത്തിയത്. കോഴിക്കോട് ജനശതാബ്ദി ട്രെയിന്‍ 50 ശതമാനം വരെ യാത്രക്കാരെയുമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓടിയത്. ഓണത്തിന് മുൻപുള്ള കണക്കുപ്രകാരമാണ് റെയില്‍വേ ട്രെയിന്‍ റദ്ദാക്കിയത്.
advertisement
Also Read- Railway Privatisation | 109 യാത്രാ ട്രെയിനുകൾ സ്വകാര്യവത്കരിക്കുന്നു; നിർദേശം തേടി റെയിൽവേ
രോഗികള്‍ ഉള്‍പെടെയുള്ളവരെയും സാധാരണക്കാരെയുമാണ് ട്രെയിന്‍ റദ്ദാക്കുന്നത് കാര്യമായി ബാധിക്കുക. ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാതെ കേരളത്തില്‍ ട്രെയിന്‍യാത്ര സാധ്യമല്ലെന്ന സാഹചര്യമാണ് നിലവിലുള്ളത്. റെയില്‍വേയുടെ തീരുമാനത്തിനെതിരെ യാത്രക്കാരുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് എം.പി എം.കെ. രാഘവന് റെയില്‍വേക്ക് കത്തെഴുതിയിട്ടുണ്ട്.
advertisement
ഇതര സംസസ്ഥാനങ്ങളില്നിന്ന് കേരളത്തിലേക്ക് സര്‍വിസ് നടത്തുന്ന നേത്രാവതി, മംഗള, തുരന്തോ ട്രെയിനുകള്‍ സെപ്റ്റംബര്‍ 15 മുതല്‍ കേരളത്തിലൂടെ ഓടുന്നുണ്ട്. കൊങ്കണിലെ മണ്ണിടിച്ചില്‍ മൂലമാണ് ട്രെയിനുകള്‍ വഴിമാറി ഓടുന്നത്. എന്നാൽ ഇതില്‍ കേരളത്തിലെ ആഭ്യന്തര യാത്രക്കാര്‍ക്ക് കയറാന്‍ കഴിയില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 11, 2020 9:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യാത്രക്കാരില്ല; ശനിയാഴ്ച മുതൽ കേരളത്തിൽ ട്രെയിനുകൾ ഓടില്ല; റദ്ദാക്കിയത് ജനശതാബ്ദി അടക്കം മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ