'പുറത്തുപോകാൻ അനുവദിച്ചില്ല'; പത്തനംതിട്ടയിൽ ക്വറന്റീന്‍ സെന്ററില്‍ യുവാവ് തൂങ്ങിമരിച്ച നിലയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
വ്യാഴാഴ്ച രാവിലെയാണ് ക്വറന്റീന്‍ സെന്ററിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പത്തനംതിട്ട റാന്നിയില്‍ ക്വാറന്റീന്‍ സെന്ററില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കലഞ്ഞൂര്‍ സ്വദേശി നിശാന്ത് 41) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ബെംഗളൂരുവില്‍ നിന്ന് നിശാന്ത് നാട്ടിലെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ക്വറന്റീന്‍ സെന്ററിലെ ഫാനില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read- ആംബുലൻസിലെ പീഡനം: പിടിവലിക്കിടെ വീണ് പെൺകുട്ടിക്ക് ഗുരുതര പരിക്ക്
റാന്നിക്ക് സമീപം വൈക്കത്ത് ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുട്ടികളും താമസിക്കുന്നുണ്ട്. പുറത്തുപോകണമെന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കിലും ക്വറന്റീനില്‍ കഴിയുന്നതിനാല്‍ പുറത്തുപോകാൻ അനുമതി നല്‍കിയിരുന്നില്ല.
14 ദിവസം ക്വറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമേ വീട്ടിലേക്ക് പോകാന്‍ അനുമതി ലഭിക്കുകയുള്ളുവെന്ന് ക്വറന്റീന്‍ സെന്റര്‍ അധികൃതർ ഇദ്ദേഹത്തോട് വ്യക്തമാക്കിയിരുന്നു.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 10, 2020 11:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പുറത്തുപോകാൻ അനുവദിച്ചില്ല'; പത്തനംതിട്ടയിൽ ക്വറന്റീന്‍ സെന്ററില്‍ യുവാവ് തൂങ്ങിമരിച്ച നിലയിൽ


