Cyclone Yaas| 'യാസ്' ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
- Published by:Naseeba TC
- news18-malayalam
Last Updated:
ഇന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ 'യാസ്' ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും. തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് രാവിലെ തന്നെ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തും ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 26 നു രാവിലെയോടെ പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ തീരത്ത് യാസ് എത്തുമെന്നാണ് പ്രവചനം.
കേരളത്തിൽ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല. എന്നാൽ, ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കും. കാറ്റിനും സാധിത്യയുണ്ട്. ഇന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ സാധാരണ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗ്രീന്‍ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ബുധനാഴ്ച തിരുവനന്തപുരം മുതൽ പാലക്കാടുവരെയുള്ള ഒമ്പത് ജില്ലകളിലും വയനാട്ടിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച എറണാകുളം വരെയുള്ള ഏഴ് തെക്കൻ ജില്ലകൾക്കും കാസർകോട് ജില്ലയിലും യല്ലോ അലർട്ടുണ്ട്. മെയ് 28 വെള്ളിയാഴ്ച തിരുവനന്തപുരത്ത് കനത്തമഴ പെയ്തേക്കും. അതിനടുത്ത ദിവസങ്ങളിൽ കാലവർഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
You may also like:'ദൗത്യം ഉത്തരവാദിത്തതോടെ ഏറ്റെടുക്കുന്നു; ഒരു സംശയവും വേണ്ട നമ്മൾ ഒരു കൊടുങ്കാറ്റു പോലെ തിരിച്ചു വരും': വി.ഡി സതീശൻ/a>
മേയ് 23 - പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
മേയ് 24 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
മേയ് 25 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍
advertisement
മേയ് 26 - കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്
ചുഴലിക്കാറ്റിന് മുന്നോടിയായി ബംഗാളിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിത്തുടങ്ങി. സൗത്ത് 24 പർഗാനാസ്, ഈസ്റ്റ് മിഡ്നാപൂർ ജില്ലകളിലെ താഴ്ന്ന ജില്ലകളിൽ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്. യാസ് ചുഴലിക്കാറ്റ് ബംഗാളിൽ കൂടുതൽ അപകടകാരിയാകുമെന്നാണ് മുന്നറിയിപ്പ്. മെയ് 26 വൈകുന്നേരം ഒഡീഷയിലെ പരദ്വിപ്പിനും സൗത്ത് 24 പർഗാനാസിനും ഇടയിൽ ശക്തമായ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.
പശ്ചിമ ബംഗാളിലെ ദിഗ തീരത്ത് നിന്ന് 670 കിലോമീറ്റർ അകലെയാണ് യാസ് ചുഴലിക്കാറ്റ് രൂപംകൊള്ളുക. തിങ്കളാഴ്ച രാത്രിയോടെ ഇത് കടുത്ത ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യാസ് ചുഴലിക്കാറ്റ് ഒഡീഷയിലും പശ്ചിമ ബംഗാളിലും കനത്ത നാശനഷ്ടമുണ്ടാക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാളിൽ കനത്ത നാശനഷ്ടം വിതച്ച ആംഫാൻ ചുഴലിക്കാറ്റു പോലെ യാസും അപകടകാരിയായേക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 24, 2021 8:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Cyclone Yaas| 'യാസ്' ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


