കെഎസ്ആര്‍ടിസി സര്‍വീസ് പുനഃരാരംഭിക്കുന്നതിനെതിരെ ആരോഗ്യവകുപ്പ്; ഗതാഗത മന്ത്രിക്കും സിഎംഡിക്കും കത്തയച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സര്‍വീസ് വീണ്ടും ആരംഭിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നാണ് കെഎസ്ആര്‍ടിസിയോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് പുനരാരംഭിക്കുന്നതിനെതിരെ ആരോഗ്യവകുപ്പ്. സര്‍വീസ് ആരംഭിക്കരുതെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറി ഗതാഗത വകുപ്പ് മന്ത്രിക്കും കെഎസ്ആര്‍ടിസി സിഎംഡിക്കും കത്തയച്ചു.
രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതീക്ഷിച്ച തോതില്‍ കുറയാത്ത സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി സര്‍വീസ് പുനഃരാരംഭിക്കുന്നതിനെതിരെ ആരോഗ്യവകുപ്പ് രംഗത്തെത്തിയത്. സര്‍വീസ് വീണ്ടും ആരംഭിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നാണ് കെഎസ്ആര്‍ടിസിയോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബുധനാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് ആരംഭിക്കാമെന്ന് എംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കിയിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ എതിര്‍പ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിതിനാല്‍ കൂടുതല്‍ ആലോചനകള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക .
advertisement
അതേസമയം കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 16 വരെയാണു ലോക്ക്ഡൗണ്‍ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരുമെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരത്തോടെ ഉണ്ടാകും.
advertisement
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ ആകുംവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടാം തരംഗത്തില്‍ ടി പി ആര്‍ 30ല്‍ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്ന് കുറഞ്ഞെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടായില്ല. തുടര്‍ന്നാണ് മറ്റന്നാള്‍ വരെ നിബന്ധനകള്‍ കര്‍ശനമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 08, 2021 4:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെഎസ്ആര്‍ടിസി സര്‍വീസ് പുനഃരാരംഭിക്കുന്നതിനെതിരെ ആരോഗ്യവകുപ്പ്; ഗതാഗത മന്ത്രിക്കും സിഎംഡിക്കും കത്തയച്ചു