തിരുവനന്തപുരം: ആദിവാസി കുട്ടികള്‍ക്ക് പ്രഥാമ പരിഗണന നല്‍കികൊണ്ട് മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന ഉന്നതതല യേഗത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സെക്രട്ടറിതല സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് വ്യാപനം ഏത് ഘട്ടംവരെയെന്ന് പറയാനാകില്ല. അതിനാല്‍ പാഠപുസ്തകം പോലെ തന്നെ ഡിജിറ്റല്‍ ഉപകരണവും കുട്ടിക്ക് സ്വന്തമായി ഉണ്ടായാലേ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. ഉപകരണങ്ങള്‍ ഇല്ലാത്തതുകൊണ്ട് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടുകൂട. എന്നാല്‍ ഉപകരണം ഉണ്ടായിട്ടും കണക്ടിവിറ്റി ഇല്ലാത്ത പ്രശ്നങ്ങള്‍ എല്ലാ ജില്ലയിലും ഉണ്ട്. അങ്ങനെയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി കണക്ടിവിറ്റി ഉറപ്പിക്കാനുള്ള നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Also Read-മാംഗോ ഫോണ്‍ ഉദ്ഘാടനം; സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പി ടി തോമസ് മാപ്പ് പറയണം; മുഖ്യമന്ത്രി
ആദിവാസി മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍ഗണന നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ബന്ധമില്ലാത്ത പ്രദേശങ്ങളില്‍ ജനറേറ്ററുകളും സൗരോര്‍ജവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കും. ഊര് അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read-ഏതു സമയത്തും കോണ്‍ഗ്രസിന്റെ കുപ്പായം വലിച്ചെറിയാന്‍ സുധാകരന് മടിക്കില്ല; എ കെ ബാലന്
ഇന്റര്‍നെറ്റ് പ്രൊവൈഡര്‍മാര്‍ ഈടാക്കുന്ന സര്‍വീസ് ചര്‍ജ് സൗജന്യമായി നല്കാന് അഭ്യര്‍ഥിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എത്ര കുട്ടികള്‍ക്ക് സൗകര്യം വേണമെന്ന് സ്കൂള്‍ പിടിഎകള്‍ കണക്കാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സെക്രട്ടറിതല സമിതി രൂപീകരിക്കാനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്, പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ രാധകൃഷ്ണന്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, ചീഫ് സെക്രട്ടറി ഡോ വി പി ജോയ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.