നിലമ്പൂർ എടക്കരയിൽ വളർത്തുനായയെ ബൈക്കിൽ കെട്ടിവലിച്ച സംഭവം: പ്രതി അറസ്റ്റിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഇയാൾക്കെതിരെ മൃഗങ്ങൾക്ക് എതിരായ ക്രൂരതക്കും ഐപിസി 429 മാണ് എടക്കര പൊലീസ് ചുമത്തിയിട്ടുള്ളത്
മലപ്പുറം: നിലമ്പൂർ എടക്കരയിൽ വളർത്തുനായയെ ബൈക്കിൽ കെട്ടിവലിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനെച്ചിയിൽ താമസിക്കുന്ന തമിഴ് നാട് സ്വദേശി സേവ്യറെയാണ് എടക്കര പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മൃഗങ്ങൾക്ക് എതിരായ ക്രൂരതക്കും ഐപിസി 429 മാണ് എടക്കര പൊലീസ് ചുമത്തിയിട്ടുള്ളത്. ഇവ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആണ്.
അതെ സമയം ക്രൂരതയ്ക്കിരയായ നായയെ ഇന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. നായയുടെ കാലുകളിൽ നല്ല മുറിവുകൾ ആണ് ഉള്ളത്. കാലുകളുടെ അടിഭാഗം പൂർണ്ണമായും ഉരഞ്ഞു പോയിട്ടുണ്ട്. ദേഹം മുഴുവൻ മുറിവുകളുമുണ്ട്. എമർജൻസി റെസ്ക്യൂ ഫോഴ്സിന്‍റെ സംരക്ഷണയിലാണ് നായ ഇപ്പോൾ.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സേവ്യർ വീട്ടിലെ നായെയെ സ്കൂട്ടറിൽ കെട്ടി വലിച്ചത്. നാട്ടുകാർ വണ്ടി തടഞ്ഞ് നിർത്തി ചോദ്യംചെയ്തതോടെ ഇയാള് നായയെ സ്കൂട്ടറിൽ കയറ്റി കൊണ്ട് പോയി. കഴുത്തിൽ കുടുക്കിട്ട് റോഡിലൂടെ വലിച്ച് കൊണ്ട് വന്ന നായ മൃതപ്രായൻ ആയിരുന്നു. പെരുങ്കുളം മുതൽ മുസ്ലിയാരങ്ങാടി വരെ 3 കിലോമീറ്ററോളം ദൂരം ഇതിനകം നായയെ കെട്ടി വലിച്ചിരുന്നു.
advertisement
ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി ലോകം കണ്ടതോടെ നാട്ടുകാർ ഇടപെട്ടു. എമർജൻസി റെസ്ക്യൂ ഫോഴ്സ് അംഗങ്ങൾ കരുനെച്ചിയിൽ എത്തി നായയെ ഏറ്റെടുക്കുകയായിരുന്നു. എവിടെ നിന്നോ വന്നു പെട്ടത് ആണ് നായ എന്നും , വീട്ടിലെ ചെരിപ്പ് എല്ലാം കടിച്ചു നശിപ്പിക്കുകയാണ് എന്നും അത് കൊണ്ട് നായയെ ഒഴിവാക്കാൻ വേണ്ടി ആണ് ഇങ്ങനെ കെട്ടി വലിച്ചത് എന്നുമാണ് സേവ്യരുടെ വിശദീകരണം. തമിഴ്നാട് സ്വദേശി ആയ സേവ്യരുടെ ഭാര്യയുടെ നാട് ആണ് കരുനെച്ചിയില്.
advertisement
കേരളത്തിൽ ഇതാദ്യമായല്ല മൃഗങ്ങൾക്കെതിരായ അതിക്രമ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നേരത്തെ എറണാകുളത്ത് നായയെ കഴുത്തിൽ കുരുക്കിട്ട ശേഷം കാറിൽ വലിച്ചു കൊണ്ടു പോയ സംഭവം ഏറെ വിവാദം ഉയർത്തിയിരുന്നു. അത്താണിക്ക് സമീപമുള്ള മാഞ്ഞാലിയിൽ ആയിരുന്നു നായയോടുള്ള ഈ കൊടും ക്രൂരത. കെ എൽ 42 ജെ 6379 എന്ന കാറിലാണ് കഴുത്തിൽ കുരുക്കിട്ട ശേഷം നായയെ കെട്ടി വലിക്കുന്നത്. കഴുത്തിൽ കുരുക്കു വീണ നായ വാഹനത്തിന്റെ വേഗത്തിനൊപ്പം ഓടുന്നുണ്ട്.
advertisement
സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പ്രതിഷേധം ശക്തമാവുകയും പൊലീസ് ഇടപെടൽ ഉണ്ടാവുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 18, 2021 3:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിലമ്പൂർ എടക്കരയിൽ വളർത്തുനായയെ ബൈക്കിൽ കെട്ടിവലിച്ച സംഭവം: പ്രതി അറസ്റ്റിൽ