യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി; അനാഥാലയങ്ങളിലെ 200 അന്തേവാസികൾക്ക് ഭക്ഷണം കിട്ടി
- Published by:Rajesh V
- news18-malayalam
Last Updated:
രണ്ടാം ദിനമായ ശനിയാഴ്ച വിളംബരജാഥയ്ക്ക് ശേഷം തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തു നടന്ന പൊതുസമ്മേളനത്തിനിടെയാണ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയത്. സംഘർഷം അവസാനിപ്പിക്കാൻ പൊലീസിന് ഇടപെടേണ്ടിവന്നു
കോട്ടയം: പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയതിനെത്തുടർന്നു യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനം പാതിവഴിയിൽ നിർത്തി. ഇന്നലെ നടത്തേണ്ടിയിരുന്ന ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്നാണ് നിർത്തിയത്. സമ്മേളന പ്രതിനിധികൾക്കായി ഒരുക്കിയ ഭക്ഷണം ജില്ലാനേതൃത്വം അനാഥാലയങ്ങളിൽ എത്തിച്ചു വിതരണം ചെയ്തു.
മൂന്നു ദിവസമായി ജില്ലാ സമ്മേളനം നടത്താനാണ് തീരുമാനിച്ചിരുന്നത്. രണ്ടാം ദിനമായ ശനിയാഴ്ച വിളംബരജാഥയ്ക്ക് ശേഷം തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തു നടന്ന പൊതുസമ്മേളനത്തിനിടെയാണ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയത്. സംഘർഷം അവസാനിപ്പിക്കാൻ പൊലീസിന് ഇടപെടേണ്ടിവന്നു.
കോൺഗ്രസിനുള്ളിലെ രണ്ടു പ്രബല വിഭാഗങ്ങളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ അനുകൂലിക്കുന്ന വിഭാഗവും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യനെ അനുകൂലിക്കുന്ന വിഭാഗവുമായിട്ടായിരുന്നു ഏറ്റുമുട്ടൽ.
Also Read- ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം നടത്തിയവർക്കെതിരെ കോടതിയലക്ഷ്യത്തിന് പരാതി
advertisement
ശശി തരൂരിനെ പങ്കെടുപ്പിച്ച് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം സമ്മേളനം നടത്തിയതുമുതൽ യൂത്ത് കോൺഗ്രസിൽ തർക്കങ്ങളുണ്ടായിരുന്നു. പൊതുസമ്മേളനത്തിൽ ഡിസിസി പ്രസിഡന്റിനെ ക്ഷണിച്ചില്ലെന്നാണ് പ്രസിഡന്റ് നാട്ടകം സുരേഷിനെ അനുകൂലിക്കുന്ന വിഭാഗം ആരോപിക്കുന്നത്. എന്നാൽ സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ഉദ്ഘാടനം ചെയ്തതെന്നും ഡിസിസി പ്രസിഡന്റിന് അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം പറയുന്നു.
ആന്റോ ആന്റണി എം പി പ്രസംഗിക്കുന്നതിനിടെ നാട്ടകം സുരേഷ് വേദിയിലേക്ക് കയറിവന്നു. നാട്ടകം സുരേഷിന് അനുകൂലമായി ഒരു വിഭാഗം മുദ്രാവാക്യം വിളിച്ചു. തുടർന്ന് എം പി പ്രസംഗം തുടരുമ്പോഴും മുദ്രാവാക്യം വിളി ഉയർന്നുകൊണ്ടിരുന്നു. ഇതോടെ മറുവിഭാഗവുമായി വാക്കുതർക്കമുണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
advertisement
Also Read- ‘ക്ഷമിക്കൂ, എനിക്ക് ഉത്തരമില്ല’; നിർണായക മത്സരത്തിലെ വമ്പൻ പരാജയത്തില് നിരാശനായി സഞ്ജു സാംസൺ
സംസ്ഥാന നേതൃത്വം വിവരം അറിഞ്ഞതോടെ ഇന്നലെ രാവിലെയോടെ സമ്മേളനം നിർത്തിവയ്ക്കാൻ ജില്ലാ നേതൃത്വത്തിനു നിർദേശം നൽകി. 200 പ്രതിനിധികൾക്കുള്ള ഭക്ഷണമാണ് ക്രമീകരിച്ചിരുന്നത്. ഭക്ഷണക്രമീകരണം നടത്തിയ കേറ്ററിങ് ഏജൻസിക്ക് നഷ്ടമുണ്ടാകരുതെന്നും ഭക്ഷണം പാഴായിപ്പോകരുതെന്നും ജില്ലാ ഭാരവാഹികൾ തീരുമാനിച്ചു. അങ്ങനെയാണ് അനാഥാലയങ്ങളിൽ ഭക്ഷണം വിതരണം ചെയ്യാൻ തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
May 15, 2023 8:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി; അനാഥാലയങ്ങളിലെ 200 അന്തേവാസികൾക്ക് ഭക്ഷണം കിട്ടി