advertisement

തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനത്തിൽ ബിജെപി സീൽ; ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ‌

Last Updated:

സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും വിജ്ഞാപനത്തിൽ ബിജെപി സീൽ ഉള്ളത് ശ്രദ്ധിച്ചില്ലെന്നുമാണ് കമ്മീഷന്റെ വാദം

News18
News18
രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച വിജ്ഞാപനത്തിൽ ബിജെപിയുടെ സീൽ പതിപ്പിച്ച സംഭവത്തിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വിജ്ഞാപനം മെയിൽ അയച്ച അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ നടപടി സ്വീകരിച്ചത്.
2019-ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് ഈ മാസം 22-ന് ഉച്ചയോടെ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഇമെയിൽ സന്ദേശത്തിലായിരുന്നു ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക മുദ്രയ്ക്ക് പകരമായി ബിജെപി കേരള ഘടകത്തിന്റെ സീൽ പതിപ്പിച്ച കത്ത് ലഭിച്ചതോടെ വിമർശനങ്ങളും ലഭിച്ചിരുന്നു.
2019-ലെ ചട്ടങ്ങൾ ഉൾക്കൊള്ളുന്ന പഴയ കത്താണ് ഇത്തവണ വീണ്ടും അയച്ചത്. ഇതിന്റെ അടിഭാഗത്താണ് ബിജെപി കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ സീൽ പതിഞ്ഞിരുന്നത്. സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും വിജ്ഞാപനത്തിൽ ബിജെപി സീൽ ഉള്ളത് ശ്രദ്ധിച്ചില്ലെന്നുമാണ് കമ്മീഷന്റെ വാദം. വിവാദമായതോടെ ഇത് തിരുത്തിയതായും അധികൃതർ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനത്തിൽ ബിജെപി സീൽ; ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ‌
Next Article
advertisement
'വോട്ട് ബാങ്ക് കയ്യിൽ വച്ചാൽ മതി, എല്ലാ ജാതിയിലും മതത്തിലുംപെട്ടവർ ഷിയാസിന് വോട്ട് ചെയ്യും' വി ഡി സതീശൻ
'വോട്ട് ബാങ്ക് കയ്യിൽ വച്ചാൽ മതി, എല്ലാ ജാതിയിലും മതത്തിലുംപെട്ടവർ ഷിയാസിന് വോട്ട് ചെയ്യും' വി ഡി സതീശൻ
  • എല്ലാ ജാതിയിലും മതത്തിലുംപെട്ടവർ ഷിയാസിന് വോട്ട് ചെയ്യും എന്ന് വി ഡി സതീശൻ വ്യക്തമാക്കി

  • ജാതിയും മതവും പറഞ്ഞ് ഷിയാസിനെ തകർക്കാൻ ആരും വരണ്ടെന്നും വർഗീയത പറയാൻ വരണ്ടെന്നും പറഞ്ഞു

  • കൊച്ചി മണ്ഡലത്തിൽ ഷിയാസ് 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു

View All
advertisement