തദ്ദേശതെരഞ്ഞെടുപ്പ് മാറ്റില്ല; കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ
- Published by:user_49
- news18-malayalam
Last Updated:
ഒക്ടോബർ അവസാനവാരമോ നവംബർ ആദ്യ വാരമോ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
തിരുവനന്തപുരം: കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ല. ഒക്ടോബർ അവസാനവാരമോ നവംബർ ആദ്യ വാരമോ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാവും വോട്ടെടുപ്പ് നടത്തുക. പുതുക്കിയ വോട്ടർ പട്ടിക ഓഗസ്റ്റ് രണ്ടാം വാരം പ്രസിദ്ധീകരിക്കും. രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടത്തുക.
TRENDING:Covid 19 in Kerala| സംസ്ഥാനത്ത് 1310 പേർക്ക് കൂടി കോവിഡ്; 1162 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ[NEWS]Gold Rate| 40,000ത്തിൽ തൊട്ട് പവൻ വില; ഗ്രാമിന് 5000 രൂപ[PHOTO]'സിപിഎമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണൻ': ഷാഫി പറമ്പിൽ[NEWS]
ഏഴ് ജില്ലകളിൽ വീതമായിരിക്കും തെരഞ്ഞെടുപ്പ്. വോട്ടിംഗ് സമയം ഒരു മണിക്കൂർ നീട്ടും. രാവിലെ ഏഴ് മുതൽ വൈകിട്ട് 6 വരെയാകും വോട്ടെടുപ്പ് നടത്തുക എന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 31, 2020 8:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തദ്ദേശതെരഞ്ഞെടുപ്പ് മാറ്റില്ല; കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ