ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിൻ തട്ടി എൻജിനീയറിങ് വിദ്യാർഥിനി മരിച്ചു

Last Updated:

മംഗളൂരു–ചെന്നൈ മെയിൽ ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്

News18
News18
കടലുണ്ടി: ട്രെയിൻ ഇറങ്ങി റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടി എൻജിനീയറിങ് വിദ്യാർഥിനി മരിച്ചു. വള്ളിക്കുന്ന് നോർത്ത് ആനയാറങ്ങാടി ശ്രേയസ്സിൽ ഒഴുകിൽ തട്ടയൂർ ഇല്ലം രാജേഷ് നമ്പൂതിരിയുടെയും പ്രതിഭയുടെയും മകൾ സൂര്യ രാജേഷ് (21) ആണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6.15നാണ് അപകടം ഉണ്ടായത്.
കോയമ്പത്തൂർ–കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കടലുണ്ടിയിൽ ഇറങ്ങിയ സൂര്യയെ മംഗളൂരു–ചെന്നൈ മെയിലാണു ഇടിച്ചത്. രണ്ടാം പ്ലാറ്റ്ഫോമിലേക്ക് റെയിൽപ്പാളം വഴി മുറിച്ചുകടക്കുന്നതിനിടെയാണ് ട്രെയിൻ തട്ടിയത് .പാലക്കാട് പട്ടാമ്പി വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ രണ്ടാം വർഷ ബിടെക് വിദ്യാർഥിനിയാണ് സൂര്യ. സംസ്കാരം ഇന്ന് നടക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിൻ തട്ടി എൻജിനീയറിങ് വിദ്യാർഥിനി മരിച്ചു
Next Article
advertisement
'പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം; പ്രക്ഷോഭങ്ങൾക്ക് ഉത്തരവാദി പാകിസ്ഥാൻ'; വിദേശകാര്യ മന്ത്രാലയം
'പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം; പ്രക്ഷോഭങ്ങൾക്ക് ഉത്തരവാദി പാകിസ്ഥാൻ'; വിദേശകാര്യ മന്ത്രാലയം
  • പാക് അധീന കശ്മീരിലെ പ്രക്ഷോഭങ്ങൾ പാകിസ്ഥാന്റെ അടിച്ചമർത്തൽ കാരണമെന്ന് ഇന്ത്യ.

  • പാക് അധീന കശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് പാകിസ്ഥാൻ ഉത്തരവാദിയാണെന്ന് വിദേശകാര്യ മന്ത്രാലയം.

  • മുസാഫറാബാദ്, മിർപൂർ, കോട്‌ലി, റാവലക്കോട്ട്, നീലം വാലി എന്നിവിടങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങി.

View All
advertisement