ജയിലുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ചികിത്സാസൗകര്യം ഉറപ്പാക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

Last Updated:

മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ തടവുകാര്‍ക്ക് പ്രത്യേക ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു

pinarayi vijayan
pinarayi vijayan
തിരുവനന്തപുരം: എല്ലാ സെന്‍ട്രല്‍ ജയിലുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തടവുകാരുടെ ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ തടവുകാര്‍ക്ക് പ്രത്യേക ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ജയിലുകളില്‍ ചുരുങ്ങിയത് രണ്ട് ഡോക്ടര്‍മാരെ നിയോഗിക്കുമെന്നും ആവശ്യമെങ്കില്‍ അധിക തസ്തിക സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി വി പി ജോയ്, ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ടി കെ ജോസ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ജയില്‍ മേധാവി ഋഷിരാജ് സിങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
advertisement
അതേസമയം സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസര്‍ഗോഡ് 454, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,06,88,146 സാമ്പിളുകളാണ് പരിശോധിച്ചത്.
advertisement
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,019 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1273, കൊല്ലം 1473, പത്തനംതിട്ട 771, ആലപ്പുഴ 1521, കോട്ടയം 846, ഇടുക്കി 664, എറണാകുളം 1213, തൃശൂര്‍ 1128, പാലക്കാട് 1655, മലപ്പുറം 4831, കോഴിക്കോട് 1714, വയനാട് 297, കണ്ണൂര്‍ 790, കാസര്‍ഗോഡ് 1843 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,43,254 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,04,011 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,12,155 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,79,163 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,992 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2510 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജയിലുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ചികിത്സാസൗകര്യം ഉറപ്പാക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍
Next Article
advertisement
ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതി കുറ്റക്കാരിയെന്ന് കോടതി
ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതി കുറ്റക്കാരിയെന്ന് കോടതി
  • ഡൽഹി കോടതി ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതിയെ കുറ്റക്കാരിയാക്കി.

  • യുവതിക്ക് മൂന്ന് മാസം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ച കോടതി, ശിക്ഷ ഒരു മാസം സസ്പെൻഡ് ചെയ്തു.

  • 41 ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ഭർതൃസഹോദരനും കുടുംബാംഗങ്ങളും പിന്നീട് കുറ്റവിമുക്തരായി.

View All
advertisement