'ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് സ്വർണക്കള്ളക്കടത്ത് നടന്നതെന്ന് എല്ലാവർക്കും അറിയാം'; പ്രധാനമന്ത്രി നരേന്ദ്രമോദി
- Published by:Vishnupriya S
- news18-malayalam
Last Updated:
കേന്ദ്രം നൽകുന്ന പണത്തിന്റെ കണക്ക് പോലും ചോദിക്കാൻ പാടില്ല എന്നാണ് നയം
‘സ്ത്രീശക്തി മോദിക്കൊപ്പം’ വേദിയിൽ പിണറായി സർക്കാരിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് സ്വർണക്കള്ളക്കടത്ത് നടന്നതെന്ന് എല്ലാവർക്കും അറിയാമെന്ന് മോദി പറഞ്ഞു. കേന്ദ്രം നൽകുന്ന പണത്തിന്റെ കണക്ക് പോലും ചോദിക്കാൻ പാടില്ല എന്നാണ് നയം. കണക്ക് ചോദിച്ചാൽ കേന്ദ്ര പദ്ധതികൾക്കടക്കം തടസം സൃഷ്ടിക്കുകയാണെന്നും അദേഹം പറഞ്ഞു.
വിശ്വാസത്തെയും ആചാരത്തെയും ഇവിടത്തെ സർക്കാർ അവഹേളിക്കുന്നു. അതിനെ കൊള്ളയടിക്കാനുള്ള മാർഗമായി മാത്രമാണ് ഇന്ത്യ മുന്നണി കാണുന്നത്. അത് ശബരിമലയിൽ നമ്മൾ കണ്ടു. അവിടെത്തെ കുത്തഴിഞ്ഞ സ്ഥിതി വിശ്വാസികൾക്ക് വിഷമം ആയി. തൃശ്ശൂർ പൂരത്തിന്റെ പേരിൽ നടക്കുന്ന വിവാദം അത്തരത്തിൽ ഒന്നാണ്. എല്ലാ വിശ്വാസത്തെയും ബിജെപി അംഗീകരിക്കുന്നു. അതിനാലാണ് ക്രൈസ്തവർക്ക് മുൻ തൂക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്നത്. ഇക്കഴിഞ്ഞ ക്രിസ്മസിന് ക്രൈസ്തവ സമൂഹത്തിലെ ആചാര്യന്മാരെയും നേതാക്കന്മാരെയും കണ്ടു. അവർ അന്ന് അഭിനന്ദിച്ചു. അവർക്ക് നേരെ അതിന്റെ പേരിൽ വിമർശനം ഉണ്ടായി, മോദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
January 03, 2024 7:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് സ്വർണക്കള്ളക്കടത്ത് നടന്നതെന്ന് എല്ലാവർക്കും അറിയാം'; പ്രധാനമന്ത്രി നരേന്ദ്രമോദി