തിരുവനന്തപുരം : കള്ള് ഷാപ്പുകളുടെ പ്രവർത്തനത്തിന് മാർഗ്ഗനിർദ്ദേശങ്ങളായി. മെയ് 13ന് ഷാപ്പുകൾ തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് എക്സൈസ് വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ തയാറാക്കിയത്.
രാവിലെ 9 മുതൽ രാത്രി 7 മണി വരെയായിരിക്കും ഷാപ്പുകളുടെ പ്രവർത്തനം. ഒരാൾക്ക് ഒന്നര ലിറ്റർ കള്ള് വരെ പാഴ്സലായി വാങ്ങാം. ഷാപ്പിൽ ഇരുന്നുള്ള കള്ളുകുടി അനുവദിക്കില്ല. ഷാപ്പുകളിൽ കള്ളുകുടി അനുവദിച്ചാൽ ശാരീരിക അകലം പാലിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാഴ്സൽ മതിയെന്ന് തീരുമാനിച്ചത്.
ഒരു സമയം ക്യൂവിൽ 5 പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. ഷാപ്പിലെ തൊഴിലാളികളുടെ എണ്ണവും പരിമിതപ്പെടുത്തണം. തൊഴിലാളികളും കള്ളുകുടിക്കാനെത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണം. ഷാപ്പിൽ സാനിട്ടൈസറും ഉറപ്പാക്കണം. ഇത് എക്സൈസ് ഉദ്യോഗസ്ഥരുടേയും ഷാപ്പ് ഉടമയുടേയും ഉത്തരവാദിത്തമായിരിക്കുമെന്നും എക്സൈസ് കമ്മിഷണർ വ്യക്തമാക്കുന്നു.
3,590 കള്ള് ഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്. ലോക്ക്ഡൗൺ ആരംഭിച്ച ശേഷമായിരുന്നു കള്ള് ഷാപ്പുകളുടെ ലേലം നടന്നത്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതാദ്യമായിരുന്നു സംസ്ഥാനത്ത് കള്ള്ഷാപ്പ് ലേലം.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.