മിഷൻ അരിക്കൊമ്പനെതിരായ കേസ് രാത്രിയിൽ പരിഗണിച്ച സാഹചര്യം അന്വേഷിക്കണമെന്ന് കർഷക സംഘടനകൾ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇക്കാര്യം ആവശ്യപ്പെട്ട് അറുപതോളം സംഘടനകൾ ചീഫ് ജസ്റ്റിസിനെ സമീപിക്കും.
കൊച്ചി: അരിക്കൊമ്പൻ കേസ് രാത്രിയിൽ കേസ് പരിഗണിക്കാൻ ഉണ്ടായ അടിയന്തര സാഹചര്യം നിയമവിരുദ്ധമാണോ എന്ന കാര്യത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ. ഇക്കാര്യം ആവശ്യപ്പെട്ട് അറുപതോളം സംഘടനകൾ ചീഫ് ജസ്റ്റിസിനെ സമീപിക്കും.
അരിക്കൊമ്പൻ കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. സ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാരും, പി ഗോപിനാഥും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിലാണ് നിലവിൽ അരിക്കൊമ്പൻ കേസ്. ഈ ബെഞ്ചിൽ നിന്ന് ഹർജി മാറ്റി ചീഫ് ജസ്റ്റിസ് വാദം കേൾക്കണമെന്നാണ് കർഷക സംഘടനകൾ ഉയർത്തുന്ന ആവശ്യം.
അരിക്കൊമ്പൻ കേസ് ഇനി പരിഗണിക്കുന്ന അഞ്ചാം തീയതി രാവിലെ ചീഫ് ജസ്റ്റിസിനെ കണ്ട് പരാതി നൽകാനാണ് തീരുമാനം. അതേസമയം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിലെ നാലുപേർ ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിൽ ഇന്ന് സന്ദർശനം. സമിതി ജനവികാരം മനസ്സിലാക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.സിങ്കു കണ്ടത്തെ രാപ്പകൽ സമരം ഇന്ന് മൂന്നാം ദിവസത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
April 03, 2023 8:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മിഷൻ അരിക്കൊമ്പനെതിരായ കേസ് രാത്രിയിൽ പരിഗണിച്ച സാഹചര്യം അന്വേഷിക്കണമെന്ന് കർഷക സംഘടനകൾ