സി എഫ് തോമസിന് മാത്രം സ്മാരകം ഇല്ല; പ്രതിഷേധമുയർത്തി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
രാഷ്ട്രീയപരമായ പക്ഷപാതിത്വം ആണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്ന് നേതാക്കൾ ആരോപിക്കുന്നു.
കോട്ടയം: സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് സ്മാരകത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കോട്ടയത്ത് കൊഴുക്കുന്നത്. സംസ്ഥാന ബജറ്റിൽ കെ ആർ ഗൗരിയമ്മക്കും ആർ ബാലകൃഷ്ണപിള്ളയും സ്മാമാരകം ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ട് കോടി രൂപ വീതമാണ് സ്മാരകങ്ങൾ ഉണ്ടാക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ നീക്കിവെച്ചത്. എന്നാൽ കഴിഞ്ഞ സഭയിൽ അംഗമായിരുന്ന സി എഫ് തോമസിന് വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല എന്നാണ് ജോസഫ് ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നത്.
രാഷ്ട്രീയപരമായ പക്ഷപാതിത്വം ആണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്ന് നേതാക്കൾ ആരോപിക്കുന്നു. ജോസഫ് ഗ്രൂപ്പ് ചെയർമാൻ പി ജെ ജോസഫ് ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രസംഗിക്കുകയും ചെയ്തു. കെ ആർ ഗൗരിയമ്മക്കും ആർ ബാലകൃഷ്ണപിള്ളക്കും സ്മാരകം ഉണ്ടാക്കാൻ തീരുമാനിച്ചപ്പോൾ 40 വർഷക്കാലം നിയമസഭയിൽ അംഗമായിരുന്ന സിഎസ് തോമസിനെ സർക്കാർ മറന്നതായി പിജെ ജോസഫ് ആരോപിച്ചു. സർക്കാർ ഇക്കാര്യം പ്രത്യേകം പരിഗണിക്കണം എന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു.
advertisement
കേരള കോൺഗ്രസ് രാഷ്ട്രീയം കത്തിനിൽക്കുന്ന കോട്ടയത്ത് ഈ വിഷയം വലിയ രീതിയിൽ ചർച്ചയാക്കാൻ ആണ് ജോസഫ് ഗ്രൂപ്പ് ശ്രമിക്കുന്നത്. ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിക്ക് സി എസ് തോമസിന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ജോസഫ് ഗ്രൂപ്പ് കോട്ടയം ജില്ലാ അധ്യക്ഷൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. എന്നാൽ ഇക്കാര്യം പരിഗണിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ആശുപത്രിക്ക് പേര് നൽകിയെങ്കിലും സി എഫ് തോമസിനോട് ആദരവ് കാട്ടണമെന്ന് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
Also Read- മുപ്പത്തിയേഴാം വയസിൽ ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍; ലോകറെക്കോർഡുമായി ദക്ഷിണാഫ്രിക്കക്കാരി
advertisement
കേരള കോൺഗ്രസിലെ പിളർപ്പിനെ തുടർന്നാണ് സി എഫ് തോമസ് ജോസഫ് ഗ്രൂപ്പിന് ഒപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്. തുടർന്ന് പാർട്ടിയുടെ ചിഹ്നവും പേരും ജോസ് കെ മാണിക്ക് അനുകൂലമായി കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും പ്രഖ്യാപിച്ചെങ്കിലും മരണംവരെ സി എഫ് തോമസ് ജോസഫ് ഗ്രൂപ്പിനൊപ്പം നിൽക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെനാളത്തെ ചികിത്സയ്ക്കുശേഷം അദ്ദേഹം മരിച്ചത്.
Also Read- ലോ പോയിന്റ് പറയാൻ മാത്രമല്ല പൊറോട്ട അടിക്കാനും അറിയാം അനശ്വരയ്ക്ക്
40വർഷം ചങ്ങനാശ്ശേരിയിൽ തുടർച്ചയായി എംഎൽഎ ആയിരുന്നു എന്ന റെക്കോർഡ് ആണ് സി എഫ് തോമസ് എന്ന രാഷ്ട്രീയ നേതാവിനെ ശ്രദ്ധേയനാക്കിയത്. കെഎം മാണി ജീവിച്ചിരുന്ന കാലത്തുതന്നെ പാർട്ടി ചെയർമാനാക്കി സി എഫ് തോമസിനെ നിയമിച്ചിരുന്നു. സി എഫ് തോമസുമായി കെ എം മാണിക്ക് ഉണ്ടായ ബന്ധത്തിന്റെ ആഴം കൂടി വ്യക്തമാക്കുന്നതായിരുന്നു ഇത്. മാണിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ജോസ് കെ മാണി യുമായി സി എഫ് തോമസ് അകന്നുനിന്നു.
advertisement
എന്നാൽ സിഎഫുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ജോസ് കെ മാണി പിന്നീട് പ്രതികരിച്ചിരുന്നു. എന്നാൽ സി എഫ് തോമസ് മുതിർന്ന കേരള കോൺഗ്രസ് നേതാവായിരുന്നു എങ്കിലും അദ്ദേഹത്തിനായി സ്മാരകം വേണമെന്ന് ആവശ്യം ഇപ്പോൾ ഇടതുപക്ഷത്തുള്ള കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2021 3:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സി എഫ് തോമസിന് മാത്രം സ്മാരകം ഇല്ല; പ്രതിഷേധമുയർത്തി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്