വയനാട്ടിൽ ലോകകപ്പ് വിജയാഹ്ലാദത്തിനിടെ പടക്കംപൊട്ടി അപകടം; യുവാവിന്റെ വിരലുകളറ്റു

Last Updated:

വിജയാഹ്ലാദത്തിനിടെയാണ് കയ്യിലിരുന്ന് പടക്കം പൊട്ടുകയായിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
വയനാട്ടിൽ ഫുട്ബോൾ വിജയാഹ്ലാദത്തിനിടയിൽ പടക്കം പൊട്ടി അപകടം. മാനന്തവാടി കെല്ലൂർ അഞ്ചാം മൈലിൽ യുവാവിന് ഇടത് കൈപ്പത്തിക്ക് ഗുരുതര പരിക്കേറ്റു. അപകടത്തിൽ വിരലുകൾ അറ്റുപോയി.
ഇന്നലെ രാത്രി 12.30 ഓടെയാണ് അപകടം. ഫുട്ബോൾ വിജയാഹ്ലാദത്തിനിടെയാണ് കയ്യിലിരുന്ന് പടക്കം പൊട്ടുകയായിരുന്നു.  കെല്ലൂർ ആറാം മൈൽ സ്വദേശി ആഷിഫി (19)നാണ് പരിക്കേറ്റത്.
ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷമുണ്ടായിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥർക്ക് ആഘോഷത്തിനിടെ മർദനമേറ്റു. തലശ്ശേരിയിലുണ്ടായ സംഘർഷത്തിൽ എസ്ഐക്ക് പരിക്കേറ്റു. തലശ്ശേരി എസ്ഐ മനോജിനാണ് മർദനമേറ്റത്. പ്രതികൾ ഉൾപ്പെട്ട സംഘം അപകടമരകമായ രീതിയിൽ വാഹനം ഓടിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത പോലീസ് സംഘത്തിന് നേരെയാണ് കയ്യേറ്റം ഉണ്ടായത്. ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനും അമിത വേഗതയിൽ വാഹനം ഓടിച്ചതിനും രണ്ട് പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ രണ്ടു പേർ പിടിയിലായി സൽമാൻ , ഫസ്വാൻ എന്നിവരാണ് പടിയിലായത്.
advertisement
കൊച്ചിയിൽ കലൂർ സ്റ്റേഡിയം ജംഗ്ഷന് സമീപം ഒരു സംഘം പൊലീസ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ചു. ഫുട്ബോൾ ആവേശത്തിൽ റോഡിൽ ഗതാഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് മർദനം. സംഘ‍ർഷത്തിൽ അ‍ഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.
advertisement
തിരുവനന്തപുരം പൊഴിയൂരിൽ ലോകകപ്പ് ഫൈനൽ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്കേറ്റു. പൊഴിയൂ‍ർ ജം​ഗ്ഷനിൽ കളി കാണാൻ സ്ക്രീൻ സ്ഥാപിച്ച സ്ഥലത്തായിരുന്നു സംഘ‍ർഷം. രാത്രി പതിനൊന്നര മണിയോടെ രണ്ട് യുവാക്കൾ ഇവിടെ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കാൻ ആരംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ പൊഴിയൂർ സ്വദേശിയായ ജസ്റ്റിൻ എന്നയാളെ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. പൊഴിയൂർ എസ് ഐ സജിയെ ആണ് ജസ്റ്റിൻ മർദ്ദിച്ചത്. എസ്ഐയെ ചവിട്ടി തറയിൽ തള്ളുകയും തുടർന്ന് കൈയിൽ ചവിട്ടുകയും ചെയ്തു. തുടർന്ന് പൊലീസുകാർ ബലം പ്രയോഗിച്ച് അക്രമിയായ ജസ്റ്റിനെ പിടികൂടി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട്ടിൽ ലോകകപ്പ് വിജയാഹ്ലാദത്തിനിടെ പടക്കംപൊട്ടി അപകടം; യുവാവിന്റെ വിരലുകളറ്റു
Next Article
advertisement
ആസാമിലെ സ്കൂളില്‍ ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ
ആസാമിലെ സ്കൂളില്‍ ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ
  • ആസാമിലെ നൽബാരി ജില്ലയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കായി അലങ്കരിച്ച സ്‌കൂളിലും കടകളിലും ആക്രമണം നടന്നു.

  • വിഎച്ച്പി, ബജ്‌റങ് ദൾ പ്രവർത്തകർ ഉൾപ്പെടെയുള്ള നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

  • പ്രതികൾ സ്‌കൂളിലും കടകളിലും അലങ്കാര വസ്തുക്കൾ നശിപ്പിക്കുകയും തീകൊളുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.

View All
advertisement