നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ

Last Updated:

ജീവകാരുണ്യ പ്രവർത്തനം തുടരാനാണ് താല്പര്യമെന്നും എം എൽ എ ആയാൽ അതിനെല്ലാം തടസം നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ. യു ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണങ്ങൾ നിലനിൽക്കെയാണ് ഫിറോസ് കുന്നംപറമ്പിൽ നിലപാട് വ്യക്തമാക്കിയത്.
ഫിറോസ് കുന്നംപറമ്പിൽ, രാഷ്ട്രീയത്തിൽ ഇറങ്ങുന്നുവെന്ന പ്രചാരണം ശക്തമായിരുന്നു. കെ ടി ജലീലിന് എതിരെ തവനൂരിലോ ഗുരുവായൂരിലോ ലീഗ് സ്ഥാനാർത്ഥിയായി  മത്സരിക്കും എന്നായിരുന്നു പ്രചാരണം. എന്നാൽ മത്സരിക്കാൻ ഇല്ലെന്ന് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഫിറോസ്.
advertisement
ജീവകാരുണ്യ പ്രവർത്തനം തുടരാനാണ് താല്പര്യമെന്നും എം എൽ എ ആയാൽ അതിനെല്ലാം തടസം നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹ വിവാഹം ഉൾപ്പെടെ നിരവധി കാര്യങ്ങൾക്കായുള്ള പ്രവർത്തനം തുടരുകയാണ്. ഒട്ടനവധി കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെന്നും അതുകൊണ്ടു തന്നെ രാഷ്ട്രീട്രീയത്തിൽ ഇറങ്ങാനോ മത്സരിക്കാനോ ഇല്ലെന്നാണ് ഫിറോസ് കുന്നംപറമ്പിൽ വ്യക്തമാക്കിയിട്ടുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ
Next Article
advertisement
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
  • മോഹൻലാൽ, അമല പോൾ എന്നിവർ അഭിനയിച്ച 'റൺ ബേബി റൺ' ഡിസംബർ 5ന് വീണ്ടും തിയേറ്ററുകളിലെത്തും.

  • 2012-ൽ പുറത്തിറങ്ങിയ 'റൺ ബേബി റൺ' വാണിജ്യ വിജയവും മികച്ച കളക്ഷനും നേടിയ ചിത്രമായിരുന്നു.

  • മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് പതിവായി വമ്പൻ വിജയങ്ങൾ നേടുന്നുവെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ഇത്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement