Oommen Chandy: ഒരേയൊരു കുഞ്ഞൂഞ്ഞ്; ഉമ്മൻ ചാണ്ടി ഇല്ലാതെ ഒരാണ്ട്

Last Updated:

കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഉമ്മൻചാണ്ടി ഇപ്പോഴും നികത്താൻ ആകാത്ത വിടവായി നിലകൊള്ളുന്നു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മക്ക്‌ ജൂലൈ 18 വ്യാഴാഴ്ച ഒരാണ്ട്. ഉമ്മൻചാണ്ടിയില്ലാത്ത കേരള രാഷ്ട്രീയവും ഒരുവർഷം പിന്നിടുകയാണ്. വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ നാട് ഓർമിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഉമ്മൻചാണ്ടി ഇപ്പോഴും നികത്താൻ ആകാത്ത വിടവായി നിലകൊള്ളുന്നു.
ഓർമയായി ഒരു വർഷം എത്തുമ്പോഴും ഉമ്മൻചാണ്ടിയോടുള്ള ഹൃദയബന്ധം പുതുപ്പള്ളിക്ക് അവസാനിക്കുന്നില്ല. പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് ഒരുവർഷം പിന്നിടുമ്പോഴും ഒഴിയാത്ത ജന പ്രവാഹമാണ്. രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഇടയ്ക്കൊന്ന് കടന്നെങ്കിലും നിത്യശാന്തതയുടെ ഇടമായി ഈ കല്ലറ മാറി. എല്ലാ ഞായറാഴ്ചയും സഹായം തേടി എത്തിയിരുന്നവർ ഇപ്പോഴും വരുന്നുണ്ട്. പലരും കല്ലറയിൽ ഒരു നിവേദനം വെച്ച ശേഷമാണ് എംഎൽഎയും ഉമ്മൻചാണ്ടിയിടെ മകനുമായ ചാണ്ടി ഉമ്മനെ കാണുന്നത്. ചില ബന്ധങ്ങൾ ഒരിക്കലും അവസാനിക്കില്ല എന്ന് പറയാറുണ്ട്. പുതുപ്പള്ളിയിലെ ഈ കല്ലറ ഓർമ്മിപ്പിക്കുന്നത് അതാണ്. പുതുപ്പള്ളി ഉമ്മൻചാണ്ടിയെയും. ഉമ്മൻചാണ്ടി പുതുപ്പള്ളിയെയും കൈവിടുന്നില്ല.
advertisement
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് സ്ഥാനാർഥികളുടെ രാഷ്ട്രീയ തീർത്ഥാടന കേന്ദ്രം കൂടിയായിരുന്നു പുതുപ്പള്ളി. ഉമ്മൻചാണ്ടിയുടെ വിടവ് ഓർത്തുകൊണ്ടാണ് അവർ ഓരോരുത്തരും മടങ്ങിയത്. ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയും ഇതിനൊപ്പം കൂടുതൽ വളർന്നു. തീർഥാടന പാക്കേജുകളിൽ വരെ പുതുപ്പള്ളി ഇടം പിടിച്ചു.
വിപുലമായ പരിപാടികളോടെ വ്യാഴാഴ്ച കുഞ്ഞൂഞ്ഞിന്റെ ഒന്നാം ചരമവാർഷികം ആചരിക്കുക. ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാൻ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പുതുപ്പള്ളിയിലേക്ക് നാളെ എത്തും. ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നാളെ കോട്ടയത്ത് വിപുലമായ അനുസ്മരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
advertisement
പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിൽ രാവിലെ കുർബാന നടക്കും. തുടർന്ന് കല്ലറയിലും വീട്ടിലും പ്രാർത്ഥന. പുതുപ്പള്ളി പള്ളിയിലെ ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിയ്ക്ക് നടക്കുന്ന അനുസ്മണ സമ്മേളനം ഗവർണർ ആരിഫ് മുഹമദ് ഖാൻ ഉദ്ഘാടനം ചെയ്യും. 1000 വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും കൂരോപ്പടയിൽ നിർമിക്കുന്ന ടർഫ് കോർട്ടിന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിക്കും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചടങ്ങിന് അധ്യക്ഷത വഹിക്കും. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തും.
advertisement
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയും സംയുക്തമായി കോട്ടയം മാമ്മൻ മാപ്പിള്ള ഹാളിൽ വൈകിട്ട് മൂന്നിന് അനുസ്മരണ സമ്മേളനം നടത്തും. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ യോഗത്തിന്റെ ഉദ്ഘാടനവും ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിക്കും.
18, 19 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള്ള ഹാളിൽ ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങൾ ഉൾക്കൊള്ളുന്ന ഫോട്ടോ പ്രദർശനത്തോടൊപ്പം ജില്ലയിലെ എല്ലാ ബൂത്തുകളിലും ഡിസിസി അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. സൗജന്യ അന്നദാനം, സംഭാവന ക്യാമ്പുകൾ തുടങ്ങി വിവിധ പരിപാടികൾ വാർഷികാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജൂലൈ 30 വരെ നടത്തും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Oommen Chandy: ഒരേയൊരു കുഞ്ഞൂഞ്ഞ്; ഉമ്മൻ ചാണ്ടി ഇല്ലാതെ ഒരാണ്ട്
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement