മന്ത്രി അഹമ്മദ് ദേവ‍ർകോവിലിനെതിരെ ഒരുവിഭാഗം മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; ഹാളിനുള്ളിൽ തടഞ്ഞുവെച്ചു

Last Updated:

പോലീസ് ഇടപെട്ട് മന്ത്രിയെ വാഹനത്തിൽ കയറ്റി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു

news 18
news 18
തിരുവനന്തപുരം: കോവളത്തു മന്ത്രി അഹമ്മദ് ദേവർകോവിലിനു എതിരെ പ്രതിഷേധം. കട്ടമര തൊഴിലാളികൾക്കുള്ള ജീവനോപാധി നഷ്ടപരിഹാര വിതരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. മന്ത്രിയെ ഒരു വിഭാഗം മത്സ്യതൊഴിലാളികൾ ഹാളിനുള്ളിൽ തടഞ്ഞു വെച്ചു.
പ്രതിഷേധിച്ച പ്രവർത്തകരെ ബലം പ്രയോഗിച്ചു നീക്കിയാണ് മന്ത്രിയെ വിട്ടത്. മത്സ്യതൊഴിലാളികൾ കഴക്കൂട്ടം – കാരോട് ബൈപാസ് ഉപരോധിക്കുന്നു.
ഒരു ഭാഗം തൊഴിലാളികളെ തഴഞ്ഞു എന്ന് ആരോപിച്ചാണ് പ്രതിഷേധവുമായി മത്സ്യ തൊഴിലാളികൾ രംഗത്തെത്തിയത്.
തെക്കുംഭാഗം മുസ്ലിം ജമാഅത്തിലെ തൊഴിലാളികൾ പ്രതിഷേധവുമായി റോഡ് ഉപരോധിക്കുന്നു. പോലീസ് ഇടപെട്ട് മന്ത്രിയെ വാഹനത്തിൽ കയറ്റി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി അഹമ്മദ് ദേവ‍ർകോവിലിനെതിരെ ഒരുവിഭാഗം മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; ഹാളിനുള്ളിൽ തടഞ്ഞുവെച്ചു
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement