ആലപ്പുഴയില്‍ വീടിന് മുന്നിലെ തോട്ടിൽ വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു

Last Updated:

ശനിയാഴ്ച വൈകുന്നേരം നാല് മണിയോടു കൂടിയാണ് സംഭവം

News18
News18
ആലപ്പുഴ: വീടിന് മുന്നിലെ തോട്ടിൽ വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു. എടത്വാ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വാ (5) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടു കൂടിയാണ് സംഭവം. പച്ച - ചെക്കിടിക്കാട് വിമല നേഴ്സറി സ്കൂൾ യുകെജി വിദ്യാർഥിയാണ് ജോഷ്വാ.
കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടുമുറ്റത്തു നിന്ന കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ തോട്ടിൽ നിന്ന് കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Summary: Five-year-old boy dies after falling into a stream in front of his house in Alappuzha
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴയില്‍ വീടിന് മുന്നിലെ തോട്ടിൽ വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement