നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചിയിൽ നിന്ന് കൂടുതൽ തടികൾ പിടികൂടി ; അന്വേഷണത്തിന് വനം വകുപ്പ്

  കൊച്ചിയിൽ നിന്ന് കൂടുതൽ തടികൾ പിടികൂടി ; അന്വേഷണത്തിന് വനം വകുപ്പ്

  19 ലക്ഷം  രൂപയുടെ ഈട്ടിത്തടികളാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  ഇടുക്കി അടിമാലിയിലെ പട്ടയ ഭൂമിയിൽനിന്ന് മുറിച്ച തടികൾ ചിലരിൽ നിന്ന് പിടികൂടിയ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് വനം വകുപ്പ്. 19 ലക്ഷം  രൂപയുടെ ഈട്ടിത്തടികളാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

  അടിമാലിയിലെ പട്ടയ ഭൂമിയിൽനിന്ന് മുറിച്ചു മാറ്റിയ തടികളാണ് എറണാകുളം കരിമുഗളിലെ മില്ലിൽ നിന്ന് പിടിച്ചെടുത്തത്. ഫെബ്രുവരി 10നാണ് മരങ്ങൾ ഒയാസിസ് ടിംബേഴ്സിൽ എത്തിച്ചത്. അടിമാലി സ്വദേശികളായ അലൻ, ബെന്നി എന്നിവരാണ് തടി കൊണ്ടുവന്നത്.  വനം വകുപ്പിന്റെ പാസും മറ്റു രേഖകളും ഇവർ നൽകുകയും ചെയ്തിരുന്നു. ഈ തടികൾ ആണ് ഫോറസ്റ്റ്  വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

  ഈട്ടിത്തടിയും മുറിച്ച പലകകളും ഉണ്ടായിരുന്നു. 9.874 ക്യൂബ് അളവ്  വരുന്നതായിരുന്നു ഈ തടികൾ. എട്ടു ലക്ഷം രൂപ വിലവരും. ഒയാസിസ് ടിംബേഴ്സ് ഉടമ പയസിനെതിരെ വനംവകുപ്പ് കേസെടുത്തു. കരിമുഗൾ തന്നെയുള്ള മ്യൂസിക്കൽ വുഡ്സ് എന്ന മില്ലിൽ നിന്നാണ് 11 ലക്ഷത്തിന്റെ തടി പിടിച്ചെടുത്തത്. അടിമാലി റേഞ്ചിൽ നിന്ന് മുറിച്ചു കടത്തിയതാണ് ഈ തടിയും. 11 മീറ്റർ ക്യൂബ് തടിയാണ് ഇവിടെയുണ്ടായിരുന്നത്.

  റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ മറവിൽ പട്ടയ ഭൂമിയിൽ നിന്ന് വ്യാപകമായി മുറിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് വനംവകുപ്പ് പരിശോധന ശക്തമാക്കിയത്. നേരത്തെ മലബാർ മേഖലയിൽ നിന്ന് മുറിച്ച തടി പെരുമ്പാവൂരിൽ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എറണാകുളം ജില്ലയിൽ വ്യാപകമായ പരിശോധനയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തുന്നത്.  Also read: റവന്യൂ ഉത്തരവിന്റെ മറവിലെ വനം കൊള്ള: എഡിജിപി എസ്. ശ്രീജിത്ത് അന്വേഷണ സംഘത്തെ നയിക്കും

  തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടന്ന വനംകൊള്ള സംബന്ധിച്ച് സമഗ്രാന്വേഷണത്തിനുള്ള സംഘത്തെ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ്. ശ്രീജിത്ത് നയിക്കും. വനം വകുപ്പിലെയും വിജിലൻസിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ ഉടൻ വിപുലീകരിക്കും. വനംകൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടന്നെന്നും സമഗ്രാന്വേഷണം വേണമെന്നും ഉടൻ റിപ്പോർട്ട് കൈമാറണമെന്നും ചീഫ് സെക്രട്ടറി വി പി ജോയി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

  അതേസമയം കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ ഒത്താശ ചെയ്ത ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ തുടരുന്നതിനെതിരെ ആക്ഷേപം ഉയരുകയാണ്. അനധികൃത മരംമുറി ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവ് റദ്ദ് ചെയ്തിട്ടും കുറ്റക്കാർക്കെതിരെ നടപടി എടുക്കാത്തത് ഉന്നത ബന്ധത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ.

  Summary: Forest department to launch an investigation into illegal felling of trees in various parts of the state after timber worth Rs 19 lakhs were seized in Kochi
  Published by:user_57
  First published:
  )}