• HOME
  • »
  • NEWS
  • »
  • kerala
  • »
  • Mullaperiyar tree felling| മുല്ലപ്പെരിയാർ മരംമുറി; മന്ത്രി ഒന്നും അറിഞ്ഞില്ലെന്ന് വനം സെക്രട്ടറിയും

Mullaperiyar tree felling| മുല്ലപ്പെരിയാർ മരംമുറി; മന്ത്രി ഒന്നും അറിഞ്ഞില്ലെന്ന് വനം സെക്രട്ടറിയും

കീഴുദ്യോഗസ്ഥരെ പഴിചാരി വനം സെക്രട്ടറിയുടെ റിപ്പോർട്ട്

  • Share this:
    തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരം മുറി (Mullaperiyar tree felling) ഉത്തരവ് മന്ത്രി അറിഞ്ഞല്ലെന്ന് വനം സെക്രട്ടറി രാജേഷ് കുമാർ സിൻഹയുടെ റിപ്പോർട്ട്. ഉദ്യോഗസ്ഥരെ പഴി ചാരി സര്‍ക്കാരിന്  വനം സെക്രട്ടറി വിശദീകരണം നല്‍കി. ഒന്നുമറിഞ്ഞില്ലെന്ന വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ (A. K. Saseendran) വാദത്തിനു ബലം നൽകുന്ന റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ് 18 നു ലഭിച്ചു.

    ബെന്നിച്ചന്‍ തോമസിന്റെ സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയ ശേഷം കഴിഞ്ഞ 12 നാണ് വനം പ്രിന്‍സിപ്പൽ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ വിശദീകരണം സർക്കാരിന് നല്‍കിയത്. മരം മുറിയുമായി ബന്ധപ്പെട്ട ഫയല്‍ വകുപ്പ് മന്ത്രിയെ കാണിച്ചിരുന്നില്ല. പിസിസിഎഫും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ഇത് സംബന്ധിച്ച് യാതൊരു റിപ്പോര്‍ട്ടും  സര്‍ക്കാരിലേക്ക് നല്‍കാതിരുന്നതാണ് ഇതിന് കാരണമെന്ന് വനം സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.

    മരംമുറിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടാന്‍ വനം മന്ത്രിയുടെ അനുമതി ആവശ്യമാണ്. ഈ ആവശ്യം ഉന്നയിക്കപ്പെടാത്തതിനാലും  ഫയല്‍ വനം മന്ത്രിക്ക് പോയിട്ടില്ല. സെപ്തംബര്‍ 17 ന് അന്തര്‍ സംസ്ഥാന സെക്രട്ടറി തല യോഗത്തില്‍ പങ്കെടുത്തിരുന്നതായി വനം സെക്രട്ടറി സമ്മതിക്കുന്നു.  ഇതിന്റെ മിനിട്ട്സ് കിട്ടിയിട്ടില്ല. ഇ ഫയല്‍ രേഖകള്‍ പ്രകാരം മരം മുറിക്ക് അനുമതി നല്‍കുന്നത് പരിഗണിക്കാമെന്നാണ് കാണുന്നത്.



    മരം മുറിക്കാർ തീരുമാനം എടുത്തിട്ടില്ലെന്നാണെന്നും വനം സെക്രട്ടറി വിശദീകരിക്കുന്നു. ഭാവിയില്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ വനം മന്ത്രിയുമായി കൂടിയാലോചന നടത്തിയാകും തീരുമാനങ്ങളെന്നും വനം സെക്രട്ടറി  മന്ത്രിയെ സംരക്ഷിക്കുന്നതിനൊപ്പം സ്വയം വെള്ളപൂശുന്ന റിപ്പോർട്ടാണ്   വനം സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ സർക്കാരിന് നൽകിയത്.
    Also Read-മന്ത്രി എ കെ ശശീന്ദ്രന് എന്‍സിപിയുടെ പൂര്‍ണ പിന്തുണ; ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം അനുവദിയ്ക്കില്ലെന്ന് മന്ത്രിയുടെ ഉറപ്പ്

    മുല്ലപ്പെരിയാര്‍ മരംമുറി വിഷയത്തില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് എന്‍സിപി സംസ്ഥാന നേത്യത്വം പൂര്‍ണ പിന്തുണ നൽകിയിരുന്നു. മന്ത്രി എ കെ ശശീന്ദ്രനെ അറിയിക്കാതെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് ഉത്തരവിറക്കിയത്. ഈ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവിറക്കിയതിന് പിന്നില്‍ പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്നും മന്ത്രിയോട് പാര്‍ട്ടി ആവശ്യപ്പെട്ടു.

    മരംമുറി വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിയ്ക്കുന്നതല്ല. പിണറായി വിജയന്‍ ഒളിച്ചോടുന്നുവെന്ന് കരുതുന്നില്ല. ഉത്തരവിറക്കിയ സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്കാണ് ഉത്തരവാദിത്വം. മന്ത്രിമാരായ എ കെ ശശീന്ദ്രനും റോഷി അഗസ്റ്റിനും മറുപടി പറയുന്നുണ്ടെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ പറഞ്ഞു. ഉത്തരവിറക്കിയതിനെക്കുറിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍ യോഗത്തില്‍ വിശദീകരിച്ചു. തന്റെ അറിവോടെയല്ല ഉത്തരവിറക്കിയതെന്നും എ കെ ശശീന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. മന്ത്രിയുടെ വിശദീകരണം അംഗീകരിച്ചുകൊണ്ടാണ് പൂര്‍ണ പിന്തുണ പാര്‍ട്ടി നേത്യത്വം നല്‍കിയത്.
    Published by:Naseeba TC
    First published: