ഷൊർണൂരിൽ ട്രെയിൻതട്ടി നാലു ശുചീകരണ തൊഴിലാളികൾ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
രണ്ടു പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. എല്ലാവരും തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം
പാലക്കാട്: ഷൊർണൂരിൽ ട്രെയിൻതട്ടി നാലു ശുചീകരണ തൊഴിലാളികൾ മരിച്ചു. ഷൊർണൂര്‍ കൊച്ചിൻ പാലത്തിൽവച്ച് കേരള എക്സ്പ്രസ് തട്ടിയാണ് അപകടം. രണ്ടു പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. എല്ലാവരും തമിഴ്നാട് വിഴുപ്പുരം സ്വദേശികളാണെന്നാണ് വിവരം. വള്ളി, റാണി എന്നിവരും ലക്ഷ്മൺ എന്ന പേരുള്ള രണ്ടുപേരുമാണ് മരിച്ചത്. മൂന്നുപേരുടെ മൃതദേഹങ്ങൾകിട്ടി. പുഴയിൽ വീണ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ട്രാക്കിലെ മാലിന്യം ശേഖരിക്കുന്നതിനിടെയാണ് അപകടം. നാലുപേരും കരാർ ജീവനക്കാരാണ്.
പാലക്കാട്ടുനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു കേരള എക്സ്പ്രസ്. ട്രെയിൻ വന്നത് ഇവർ അറിഞ്ഞിരുന്നില്ല. പൊലീസും അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരുമുൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. മറ്റുമൂന്നുപേരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി.
തമിഴ്‌നാട് വിഴിപുരം സ്വദേശികളാണ് മരിച്ചവര്‍. ട്രാക്കില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഇവര്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് ട്രെയിന്‍ എത്തുകയായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ട് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അപകടം സംഭവിക്കുകയായിരുന്നു.
ഈ വാർത്ത അടുത്തിടെ വന്നതാണ്, നിങ്ങൾ ആദ്യം ഈ വാർത്ത വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്കായി പുതുക്കുന്നത് തുടരുക. malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക, ഏറ്റവും പുതിയ വാർത്തകൾ നേടുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Shoranur,Palakkad,Kerala
First Published :
November 02, 2024 4:25 PM IST