ചെമ്പട്ടണിഞ്ഞ ഗണപതി, ചെങ്കൊടി; ഗണേശോത്സവം ആഘോഷിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞവർഷം ചെഗുവേര കൊടിയുടെ അകമ്പടിയോടെയായിരുന്നു നിമജ്ജന ഘോഷയാത്രയെങ്കിൽ ഇത്തവണ അതുണ്ടായില്ല. പക്ഷേ, ചുവന്ന മുണ്ടും ഷാളും എല്ലാവരും ഉപയോഗിച്ചിട്ടുണ്ട്. ഗണപതിക്കും ചെമ്പട്ട് ധരിപ്പിച്ചിട്ടുണ്ട്. ചെഗുവേരയുടെ ചിത്രം പതിച്ച ടീ ഷർട്ട് അണിഞ്ഞാണ് ചിലര്‍ ഘോഷയാത്രയിൽ പങ്കെടുത്തത്
പാലക്കാട് മുണ്ടൂർ മീനങ്ങാട് ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ ചേർന്ന് കഴിഞ്ഞ 28നു സംഘടിപ്പിച്ച ഗണേശോത്സവം സോഷ്യല്‍ മീഡിയയിൽ വൈറലായി. ഗണപതിയുടെ വിഗ്രഹം പ്രതിഷ്ഠിക്കൽ, പൂജകൾ, തുടർന്ന് നിമജ്ജനം ചെയ്യൽ എന്നീ ആചാരങ്ങളും ഉണ്ടായിരുന്നു. ഘോഷയാത്ര മുണ്ടൂർ ചുങ്കം വഴി വന്ന് പറളി പുഴയിൽ എത്തിച്ച് നിമജ്ജനം ചെയ്തു.
ഇതും വായിക്കുക: കോപ്പിയടി പിടിച്ചതിന് വിദ്യാർത്ഥിനികൾ അധ്യാപകനെതിരെ പീഡന പരാതി നൽകി; വെറുതെ വിട്ട് കോടതി
കഴിഞ്ഞവർഷം ചെഗുവേര കൊടിയുടെ അകമ്പടിയോടെയായിരുന്നു നിമജ്ജന ഘോഷയാത്രയെങ്കിൽ ഇത്തവണ അതുണ്ടായില്ല. പക്ഷേ, ചുവന്ന മുണ്ടും ഷാളും എല്ലാവരും ഉപയോഗിച്ചിട്ടുണ്ട്. ഗണപതിക്കും ചെമ്പട്ട് ധരിപ്പിച്ചിട്ടുണ്ട്. ചെഗുവേരയുടെ ചിത്രം പതിച്ച ടീ ഷർട്ട് അണിഞ്ഞാണ് ചിലര്‍ ഘോഷയാത്രയിൽ പങ്കെടുത്തത്. മീനങ്ങാട് ഗണേശോത്സവ സമിതിയുടെ പരിപാടി പ്രദേശത്ത് വേറെയുണ്ട്. അതേസമയം, പാർട്ടി നേതൃത്വംനൽകിയിട്ടില്ലെന്നും വിശ്വാസികൾ നടത്തിയതാണെന്നും സിപിഎം ലോക്കൽകമ്മിറ്റി സെക്രട്ടറി എം എസ് നാരായണൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
September 01, 2025 10:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചെമ്പട്ടണിഞ്ഞ ഗണപതി, ചെങ്കൊടി; ഗണേശോത്സവം ആഘോഷിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ