കള്ളനെ മൂക്കുമുട്ടെ തീറ്റിച്ച് മൂന്ന് രാപകൽ പൊലീസ് ദൃക്സാക്ഷിയായത് വെറുതെയായില്ല; 'തൊണ്ടിമുതൽ' പുറത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
മേലാർകോട് വേലയ്ക്കിടെ മൂന്നു വയസ്സുകാരിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് വിഴുങ്ങിയ കള്ളന്റെ വയറ്റിൽനിന്ന് ബുധനാഴ്ച വൈകിട്ടാണ് മാല പുറത്തെത്തിയത്. ജില്ലാ ആശുപത്രിയിൽ പൊലീസ് കാവലിൽ റിമാൻഡിലായിരുന്നു ഇയാൾ
പാലക്കാട്: മൂന്നു രാവും പകലും കള്ളനെ വയറുനിറച്ച് 'ഊട്ടി' പൊലീസുകാർ കാത്തിരുന്നതിന് ഫലം ലഭിച്ചു. മധുര സ്വദേശി മുത്തപ്പൻ (34) വിഴുങ്ങിയ മുക്കാൽ പവൻ സ്വർണമാല മോഷ്ടാവ് വയറൊഴിഞ്ഞതോടെ പുറത്തുവന്നു. സ്വർണമാല പുറത്തെത്തിക്കാൻ മൂക്കുമുട്ടെ ഭക്ഷണം കഴിച്ച മോഷ്ടാവിനും ഉറക്കമൊഴിഞ്ഞ് കാത്തിരുന്ന പൊലീസുകാർക്കും ആശ്വാസമായി.
ഞായറാഴ്ച രാത്രി മേലാർകോട് വേലയ്ക്കിടെ മൂന്നു വയസ്സുകാരിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് വിഴുങ്ങിയ കള്ളന്റെ വയറ്റിൽനിന്ന് ബുധനാഴ്ച വൈകിട്ടാണ് മാല പുറത്തെത്തിയത്. ജില്ലാ ആശുപത്രിയിൽ പൊലീസ് കാവലിൽ റിമാൻഡിലായിരുന്നു ഇയാൾ. മാല നഷ്ടപ്പെട്ട കുട്ടിയുടെ അച്ഛൻ ചിറ്റൂർ പട്ടഞ്ചേരി വിനോദ് ആലത്തൂർ പൊലീസിന്റെ സാന്നിധ്യത്തിൽ മാല തിരിച്ചറിഞ്ഞു. പൊലീസ് പ്രതിയെ തൊണ്ടിമുതലുമായി ആലത്തൂർ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. നേരത്തേ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിരുന്നതിനാൽ ആലത്തൂർ സബ്ജയിലിലേക്ക് മാറ്റി.
Also Read - വായിൽ കടിച്ചുപിടിച്ച ജീവനുള്ള മീൻ തൊണ്ടയിൽ കുടുങ്ങി മീന്പിടിക്കുന്നതിനിടെ യുവാവ് മരിച്ചു
advertisement
ഉത്സവത്തിനിടെ പേരക്കുട്ടിയുടെ മാല പൊട്ടിച്ചെടുത്ത് വിഴുങ്ങിയതിന് മുത്തശ്ശി സാക്ഷിയായിരുന്നു. പിന്നാലെ കള്ളനെ പൊലീസ് ആശുപത്രിയിലെത്തിച്ച് എക്സ്‌റേ പരിശോധന നടത്തി മാല വയറ്റിലുണ്ടെന്ന് സ്ഥിരീകരിക്കുകയും നിശ്ചിത ഇടവേളകളിൽ എക്സ്‌റേയെടുത്ത് മാലയുടെ സ്ഥാനമാറ്റം ഉറപ്പാക്കുകയും ചെയ്തുകൊണ്ടിരുന്നു. പഴമടക്കം ഭക്ഷണം നിർബന്ധിച്ച് കള്ളനെ കൊണ്ട് തീറ്റിച്ച് മാല പുറത്തുവരുന്നതിനായി കാത്തിരിക്കുകയായിരുന്നു പൊലീസ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
April 10, 2025 11:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കള്ളനെ മൂക്കുമുട്ടെ തീറ്റിച്ച് മൂന്ന് രാപകൽ പൊലീസ് ദൃക്സാക്ഷിയായത് വെറുതെയായില്ല; 'തൊണ്ടിമുതൽ' പുറത്ത്