ASHA ആശമാരുടെ വിരമിക്കല്‍ പ്രായം 62 ആക്കിയത് സര്‍ക്കാര്‍ മരവിപ്പിച്ചു; 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം അംഗീകരിച്ചില്ല

Last Updated:

പ്രായപരിധി നിശ്ചയിച്ച മാർഗരേഖ പിൻവലിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാജോർജ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു

News18
News18
ആശാ വർക്കേഴ്സിന്റെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ. മാര്‍ച്ച് 19ന് ആശാ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സേവനകാലാവധി അവസാനിപ്പിക്കുന്നതിനുള്ള പ്രായ പരിധി 62 വയസെന്ന് നിഷ്കർഷിച്ചിരക്കുന്നത് മരവിപ്പിക്കുന്നതെന്ന് ഉത്തവിൽ പറയുന്നു.
പ്രായപരിധി നിശ്ചയിച്ച മാർഗരേഖ പിൻവലിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാജോർജ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപ ആക്കണമെന്ന ആശമാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. പ്രശ്നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാമെന്ന തീരുമാനവും നടപ്പായില്ല.
അതേസമയം വേതന വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സെക്രട്ടേറിയറ്റിന് മുന്നിൽ ആശമാർ നടത്തുന്ന സമരം എഴുപതാം ദിവസം പിന്നിടുകയാണ് . ഇതിനിടയിലാണ് വിരമിക്കൽ പ്രായപരിധി62 വയസാക്കിയ നടപടി മരവിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങിയത്. സമരം മുന്നോട്ട് കൊണ്ടുപോകാനാണ് സമര സമിതിയുടെ തീരുമാനം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ASHA ആശമാരുടെ വിരമിക്കല്‍ പ്രായം 62 ആക്കിയത് സര്‍ക്കാര്‍ മരവിപ്പിച്ചു; 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം അംഗീകരിച്ചില്ല
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement