'കെടി ജലീലിന്റെ കശ്മീർ പരാമർശം ദൗർഭാഗ്യകരം; ഒരു തരത്തിലും അംഗീകരിക്കാനാവാത്തത്; ഗവർണർ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ജലീലിന്റെ പരാമർശം അംഗീകരിക്കാനാവുന്നതല്ലെന്നും പ്രസ്താവന വളരെയധികം വേദനിപ്പിച്ചെന്നും ഗവർണർ
തിരുവനന്തപുരം: കെ ടി ജലീലിൻ കശ്മീർ പരാമർശം ദൗർഭാഗ്യകരമെന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജലീലിന്റെ പരാമർശം അംഗീകരിക്കാനാവുന്നതല്ലെന്നും പ്രസ്താവന വളരെയധികം വേദനിപ്പിച്ചെന്നും ഗവർണർ പറഞ്ഞു.സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളിൽ എങ്ങിനെയാണ് ഇതൊക്കെ പറയാൻ കഴിയുന്നതെന്ന് അദ്ദേഹം ചോദിച്ചു.
അതേസമയം ഡൽഹിയിൽ നിന്ന് കെടി ജലീൽ പരിപാടികൾ റദ്ദാക്കി ഇന്ന് പുലർച്ചെ നാട്ടിലേക്കുള്ള വിമാനത്തിൽ കോഴിക്കോടെത്തി. സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടർന്ന് 'ആസാദ് കശ്മീർ'പരാമർശിക്കുന്ന വിവാദ പോസ്റ്റ് പിൻവലിച്ചെങ്കിലും ഡൽഹിയിൽ ജലീലിനെതിരെയാ കേസ് നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ഗവർണറും താൻ വളരെയധികം വേദനിച്ചുവെന്നും രോഷം തോന്നുന്നുവെന്നും വ്യക്തമാക്കിയിരിക്കുന്നത്.
പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിനെ 'ആസാദ് കാശ്മീരെ'ന്നും ജമ്മുവും കശ്മീർ താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ 'ഇന്ത്യൻ അധീന കശ്മീരെന്നും' കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.ഇന്ത്യൻ അധീന കശ്മീരെന്ന മറ്റൊരു പ്രയോഗവും കുറിപ്പിലുണ്ട്. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്.
advertisement
കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കുറിപ്പിലെ വിവാദ പരാമർശങ്ങൾ പിൻവലിക്കുന്നതായി കെ ടി ജലീൽ അറിയിച്ചത്. കുറിപ്പിലെ പരാമർശങ്ങൾ തെറ്റിദ്ധാരണകൾക്ക് ഇടവരുത്തിയത് ശ്രദ്ധയിൽപ്പെട്ടെന്നും ദുര്‍വ്യാഖ്യാനം ചെയ്ത കുറിപ്പിലെ വരികൾ പിൻവിക്കുന്നുവെന്നുമായിരുന്നു ജലീലിന്റെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 14, 2022 12:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കെടി ജലീലിന്റെ കശ്മീർ പരാമർശം ദൗർഭാഗ്യകരം; ഒരു തരത്തിലും അംഗീകരിക്കാനാവാത്തത്; ഗവർണർ