മാധ്യമപ്രവർത്തകയ്‌ക്കെതിരായ കേസിൽ എന്ത് പുതുമ? മുഖ്യമന്ത്രിയെ ചോദ്യംചെയ്യാൻ ആർക്കും ധൈര്യമില്ല: ഗവർണർ
- Published by:Vishnupriya S
- news18-malayalam
Last Updated:
മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്തത് മിണ്ടിയാൽ കേസ് പതിവല്ലെയെന്നും അദ്ദേഹം ചോദിച്ചു
തിരുവനന്തപുരം: മാധ്യമപ്രവർത്തകയ്‌ക്കെതിരായ കേസിൽ പുതുമയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച നവ കേരള ബസിനെതിരെ കെ എസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഷൂ ഏറ് സമരം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകയ്‌ക്കെതിരെ നടപടി എടുത്തതിലാണ് ഗവർണറുടെ ചോദ്യം. മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്തത് മിണ്ടിയാൽ കേസ് പതിവല്ലെയെന്നും അദ്ദേഹം ചോദിച്ചു. ആരും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുന്നില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
നവകേരള സദസിനെതിരായ കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് 24 ന്യൂസ് റിപ്പോർട്ടർ വിനീത വി.ജിക്കെതിരെയാണ് കുറുപ്പംപടി പൊലീസ് കേസെടുത്തത്. കേസിൽ അഞ്ചാം പ്രതിയാണ് വിനീത. മുഖ്യമന്ത്രിയുിടെ വാഹനവ്യൂഹത്തിനുനേരെ ഷൂ എറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസും നൽകിയിട്ടുണ്ട്. ഐപിസി 120(ബി) പ്രകാരമാണ് വിനീതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഷൂ എറിഞ്ഞ സംഭവത്തിൽ പ്രതികൾക്കെതിരെ നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തിയ അതേ വകുപ്പുകൾ ചുമത്തിയാണ് നിലവിൽ മാധ്യമപ്രവർത്തകയ്‌ക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 23, 2023 6:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാധ്യമപ്രവർത്തകയ്‌ക്കെതിരായ കേസിൽ എന്ത് പുതുമ? മുഖ്യമന്ത്രിയെ ചോദ്യംചെയ്യാൻ ആർക്കും ധൈര്യമില്ല: ഗവർണർ